New Delhi: ഡൽഹിയിലെ പ്രശക്തമായ സാകേത് കോടതി സമുച്ചയത്തില്‍ വെടിവെപ്പ്, സംഭവത്തില്‍ ഒരു യുവതിയ്ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാവിലെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സാകേത് കോടതി വളപ്പിൽ അക്രമി ഒരു യുവതിയ്ക്ക് നേരെ പരസ്യമായി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിഭാഷക വേഷത്തിലാണ് അക്രമി എത്തിയത്.
Also Read: Murder: ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, പിതൃസഹോദരി അറസ്റ്റിൽ...
അഭിഭാഷകർ ഉടൻ തന്നെ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, യുവതിയുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ ശരീരത്തിൽ വെടിയുണ്ട ഉണ്ടായിരുന്നതായാണ് വിവരം.
ഒരു കേസുമായി ബന്ധപ്പെട്ട് സാകേത് കോടതിയിൽ എത്തിയതായിരുന്നു യുവതി. പ്രതിക്കും യുവതിക്കും മുന്‍പരിചയം ഉണ്ടെന്നാണ് സൂചന. ഇരുവരും തമ്മിൽ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ട് എന്നും പറയുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, സാകേത് കോടതി വളപ്പിൽ വെടിയുതിർത്ത പ്രതിയെ പോലീസ് കൈയോടെ പിടികൂടിയിട്ടുണ്ട്. അഭിഭാഷകരുടെ വേഷത്തിലാണ് പ്രതികൾ കോടതി വളപ്പിൽ കയറിയത്. ഈ സംഭവത്തെ തുടർന്ന് രോഹിണി കോടതിയിലെ കൂട്ടക്കൊലയ്ക്ക് ശേഷം കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്ന വാദങ്ങൾ വെറും പൊള്ളയാണ് എന്ന് തെളിയുകയാണ്.
ആക്രമണത്തില്‍ യുവതിയുടെ വയറ്റിൽ വെടിയേറ്റത് വീഡിയോയിൽ വ്യക്തമാണ്. ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ ആകെ 4 റൗണ്ട് വെടിവയ്പ്പ് നടന്നതായും അതിൽ ഒരു ബുള്ളറ്റ് യുവതിയുടെ വയറ്റിൽ പതിച്ചതായും വിവരമുണ്ട്. ഈ സംഭവത്തിന് ശേഷം കോടതിയുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. എങ്ങനെയാണ് അക്രമി പിസ്റ്റളുമായി കോടതി വളപ്പിൽ എത്തിയത്, ഈ ചോദ്യം സുരക്ഷ സംബന്ധിക്കുന്ന അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...