Uttar Pradesh: മകളുടെ ആത്മഹത്യ; ഭർത്താവിന്റെ വീടിന് തീയിട്ട് കുടുംബം: ഭർതൃപിതാവും മാതാവും വെന്തുമരിച്ചു

 ഉത്തർപ്രദേശിലെ പ്രയാ​ഗ്രാജിലാണ് അതിദാരുണമായ സംഭവം നടന്നത്.  കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 06:20 PM IST
  • അൻഷികയെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നാണ് വീട്ടുകാരുടെ ആപരോപണം.
  • ഇതിന്റെ പേരിൽ ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായി.
Uttar Pradesh: മകളുടെ ആത്മഹത്യ; ഭർത്താവിന്റെ വീടിന് തീയിട്ട് കുടുംബം: ഭർതൃപിതാവും മാതാവും വെന്തുമരിച്ചു

ഉത്തർപ്രദേശ്: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ ​ഗൃഹത്തിന് തീയിട്ട് പെൺകുട്ടിയുടെ വീട്ടുകാർ. വീടിനകത്തുണ്ടായിരുന്ന പെൺകുട്ടിയുടെ ഭർത്താവിന്റെ പിതാവും മാതാവും വെന്തു മരിച്ചു. ഉത്തർപ്രദേശിലെ പ്രയാ​ഗ്രാജിലാണ് അതിദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അൻഷിക കേശർവാനി എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൻഷികയെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്നാണ് വീട്ടുകാരുടെ ആപരോപണം. ഇതിന്റെ പേരിൽ ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായി. 

ALSO READ: തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; ലോറിയുടെ രഹസ്യ അറയിൽ നിന്നും പിടികൂടിയത് 150 കിലോ കഞ്ചാവ്!

അൻഷികയുടെ ഭർത്താവിന്റെ വീട്ടിൽ എത്തിയ കുടുംബം തർക്കത്തിന് പിന്നാലെ വീടിന് തീയിട്ടു. ഉടനെ തന്നെ സ്ഥലത്തെത്തിയ പോലീസ് അഞ്ചു പേരെ രക്ഷപ്പെടുത്തുകയും അ​ഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ വീടിനകത്തുണ്ടായിരുന്ന യുവാവിന്റെ പിതാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. അ​ഗ്നിശമന സേനാം​ഗങ്ങൾ എത്തി തീയണയ്ക്കുമ്പോഴേക്കും അവർ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News