നിലമ്പൂര്‍: ഓണ്‍ലൈനിലൂടെ സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണുന്നവരെ പിടികൂടുന്നതിനായി സൈബര്‍ സെല്ലിന്റെ സ്പെഷ്യല്‍ ടീം രംഗത്ത്. ഓപ്പറേഷന് പി ഹണ്ട് എന്ന് പേരിട്ടിരിക്കുന്ന പരിശോധനയില്പൊലീസ് വഴിക്കടവ് വെള്ളക്കട്ടയിലെ ചീനിക്കല്‍ അബ്ദുല്‍ വദൂദിനെ അറസ്റ്റ് ചെയ്തു.
പൊലീസ് ഞായറാഴ്ച രാവിലെ മുതല്‍ നടത്തിയ തിരച്ചിലില്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല വെബ്സൈറ്റില്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും കണ്ടെത്തിയിരുന്നു.
Also Read: Heavy Rain: മൂന്നാറില്‍ മണ്ണിടിച്ചില്‍, റോഡ് പൂര്‍ണമായും അടഞ്ഞു
റെയ്ഡ് നടത്തുന്നത് നിരോധിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ്. കൂടാതെ ഇവർ ഡൗണ്‍ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഫൊറന്‍സിക് വിഭാഗത്തിനു കൈമാറിയിട്ടുണ്ടെന്നും. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Also Read: Rules for consuming ghee: രാവിലെയും വൈകുന്നേരവും നെയ്യ് എങ്ങനെ കഴിക്കാം, അറിയാം ഗുണങ്ങൾ
ഓപ്പറേഷന് പി ഹണ്ടിന് നേതൃത്വം നൽകുന്നത് വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ സംഘമാണ്. സബ് ഇന്‍സ്പെക്ടര്‍ തോമസ്കുട്ടി ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍ സുധീര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ. പിബിജു, എസ്.പ്രശാന്ത് കുമാര്‍,സരിത സത്യന് എന്നിവരാണ് സംഘാംഗങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...