Crime News: ഫേസ്ബുക്ക് പരിചയം പ്രണയമായി; മയക്കുമരുന്ന് നൽകി വീട്ടമ്മയെ പീഡിപ്പിച്ചു, 3 പേർ പിടിയിൽ

Rape Case Arrest: ഫേസ്ബുക്ക് വഴി വീട്ടമ്മയെ പരിചയപ്പെട്ട മുഹ്സിൻ ഇവരെ ലഹരിക്കടിമയാക്കിയ ശേഷം പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 01:26 PM IST
  • ആറ് മാസം മുൻപാണ് വീട്ടമ്മയും മുഹ്സിനും പരിചയപ്പെടുന്നത്.
  • പ്രണയം നടിച്ച് വീട്ടമ്മയെ ലഹരിക്കടിമയാക്കിയ ശേഷം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.
  • മുഹ്സിന്റെ സുഹൃത്തുക്കളായ ആഷിക്ക്, ആസിഫ്, റിഷാദ് എന്നിവരും വീട്ടമ്മയെ പീഡിപ്പിച്ചു.
Crime News: ഫേസ്ബുക്ക് പരിചയം പ്രണയമായി; മയക്കുമരുന്ന് നൽകി വീട്ടമ്മയെ പീഡിപ്പിച്ചു, 3 പേർ പിടിയിൽ

മലപ്പുറം: ഫേസ്ബുക്കിലൂടെ പ്രണയിച്ച വീട്ടമ്മയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹ്സിൻ(28), ആഷിക്(25), ആസിഫ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ് മുഹ്സിൻ. പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെ മുഹ്സിൻ ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു. തുടർന്ന് ഇവർക്ക് മയക്കുമരുന്ന് നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വീട്ടമ്മയെ മുഹ്സിൻ സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയും ചെയ്തു.

ആറ് മാസം മുൻപാണ് വീട്ടമ്മയും മുഹ്സിനും പരിചയപ്പെടുന്നത്. പ്രണയം നടിച്ച് വീട്ടമ്മയെ ലഹരിക്കടിമയാക്കിയ ശേഷം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. മുഹ്സിന്റെ സുഹൃത്തുക്കളായ ആഷിക്ക്, ആസിഫ്, റിഷാദ് എന്നിവരും വീട്ടമ്മയെ പീഡിപ്പിച്ചു. ഇതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ പ്രതികളെ വീടുകളിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ റിഷാദ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

Also Read: Delhi: തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിന്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് പതിനാറുകാരി

മുഹ്സിൻ തനിക്ക് എംഡിഎംഎ നൽകിയിരുന്നതായി വീട്ടമ്മ പോലീസിന് മൊഴി നൽകി. അഞ്ചുതവണ എംഡിഎംഎ നൽകിയതായാണ് മൊഴി. എന്നാൽ തന്നിരുന്നത് എംഡിഎംഎ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വീട്ടമ്മ പോലീസിനോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News