Crime News: തുവ്വൂരിലെ യുവതിയുടെ കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ച് പേർ അറസ്റ്റിൽ

Womans body found: റെയിൽവേ സ്റ്റേഷന് സമീപം പകൽവീടിന് അടുത്തുള്ള വീട്ടുവളപ്പിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലാണ്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 09:56 AM IST
  • സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
  • മാലിന്യ ടാങ്ക് തുറന്ന് അതിന് അരികിലായി കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തിരുന്നത്
Crime News: തുവ്വൂരിലെ യുവതിയുടെ കൊലപാതകം; യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരിൽ കാണാതായ യുവതിയുടെ മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപം പകൽവീടിന് അടുത്തുള്ള വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലാണ്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ തുവ്വൂരിൽ നിന്ന് കാണാതായതായി പരാതി ലഭിച്ചിരുന്നു.

കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താത്കാലിക ജീവനക്കാരിയുമായ സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യ ടാങ്ക് തുറന്ന് അതിന് അരികിലായി കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തിരുന്നത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ വിഷ്ണു അടക്കം അഞ്ച് പേരെ അറസ്റ്റ്  ചെയ്തു.

മൃതദേഹം ഒളിപ്പിച്ച കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലായിരുന്നു. മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധയിൽപ്പെടില്ല. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിഷ്ണു ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലാണ്. യുവതിയെ കാണാതായ വിവരം സമൂഹ മാധ്യമത്തിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.

ALSO READ: Marijuana Seized: അടിമാലിയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

വിഷ്ണു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന്റെ മൊഴിപ്രകാരം മൃതദേഹം സുജിതയുടേത് തന്നെയാകും എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുക്കും.

ഗ്രാമ പഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആഹ്ലാദപ്രകടനം നടക്കുമ്പോൾ സുജിതയുണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനിൽ നിന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണെന്ന് പറഞ്ഞിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരം ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News