Mob Lynch: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

കന്നുകാലി വ്യാപാരിയായ ഇദ്രിസിനെയാണ് പശുക്കടത്ത് ആരോപിച്ച് തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ മർദ്ദിച്ച് കൊലപ്പെടുത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 09:54 AM IST
  • കന്നുകാലി വ്യാപാരിയായ ഇദ്രിസ് മാർച്ച് 31ന് രാത്രി പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്നു.
  • ഈ സമയം അവിടെയെത്തിയ പുനീത് കാരെഹള്ളിയും സംഘവും ഇദ്രിസിന്റെ വാഹനം തടയുകയും പശുക്കളെ അറക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
  • പിന്നീട് ഇദ്രിസ് പാഷയോട് പാകിസ്ഥാനിലേക്ക് പോ എന്ന് ആക്രോശിക്കുകയും ചെയ്ത ഇവർ.
  • തുടർന്ന് ഇദ്രിസിനെ ഇവർ ക്രൂരമായി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
Mob Lynch: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് സംഭവം. സാത്തന്നൂർ സ്വദേശിയായ ഇദ്രിസ് പാഷ എന്നയാളെയാണ് തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ പശുക്കടത്ത് ആരോപിച്ച് കൊന്നത്. ഇദ്രിസിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ പുനീത് കാരെഹള്ളി എന്നയാൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് ആളുകൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.

കന്നുകാലി വ്യാപാരിയായ ഇദ്രിസ് മാർച്ച് 31ന് രാത്രി പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്നു. ഈ സമയം അവിടെയെത്തിയ പുനീത് കാരെഹള്ളിയും സംഘവും ഇദ്രിസിന്റെ വാഹനം തടയുകയും പശുക്കളെ അറക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നീട് ഇദ്രിസ് പാഷയോട് പാകിസ്ഥാനിലേക്ക് പോ എന്ന് ആക്രോശിക്കുകയും ചെയ്ത ഇവർ. തുടർന്ന് ഇദ്രിസിനെ ഇവർ ക്രൂരമായി മർദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

Also Read: കൂട്ടുപ്രതിയായ സ്ത്രീക്കൊപ്പം ഭർത്താവ് നിൽക്കുന്നു; ഭാര്യ കോടതിയിൽ കയറി തല്ലി

 

ഇദ്രിസിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്നലെയാണ് ഇദ്രിസ് പാഷയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹവുമായി ബന്ധുക്കൾ സാത്തന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പുനീത് കാരെഹള്ളിക്ക് എതിരെ പോലീസ് കേസെടുത്തത്. പാഷയുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News