Indigo Flight: മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരി​ഗണിച്ചത്. ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റ്ബര്‍ഗിനെ 20,000 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.  

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 04:33 PM IST
  • ഭക്ഷണം വിളമ്പുന്നതിനിടെയാണ് എറിക് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്.
  • ശേഷം ബിൽ പേ ചെയ്യാനായി കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് എയർഹോസ്റ്റസ് നൽകിയ പരാതിയിൽ പറയുന്നത്.
  • എതിര്‍ത്തപ്പോള്‍ ഇയാള്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് വീണ്ടും അപമര്യാദയായി പെരുമാറി.
Indigo Flight: മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

മുംബൈ: മദ്യലഹരിയിൽ വിമാനത്തിലെ ജീവനക്കാരിക്ക് നേരെ അതിക്രമം നടത്തിയ സ്വീഡിഷ് സ്വദേശി അറസ്റ്റില്‍. ബാങ്കോക്ക് - മുംബൈ ഇൻഡി​ഗോ വിമാനത്തിലെ ജീവനക്കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. 63 കാരനായ ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റ്ബര്‍ഗിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് വന്ന 6E-1052 ഇന്‍ഡിഗോ വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ ജീവനക്കാർ ചേർന്ന് ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 20,000 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.

ഭക്ഷണം വിളമ്പുന്നതിനിടെയാണ് എറിക് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. ശേഷം ബിൽ പേ ചെയ്യാനായി കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് എയർഹോസ്റ്റസ് നൽകിയ പരാതിയിൽ പറയുന്നത്. എതിര്‍ത്തപ്പോള്‍ ഇയാള്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് വീണ്ടും അപമര്യാദയായി പെരുമാറി. ഇത് തടയാനെത്തിയ മറ്റൊരു യാത്രക്കാരനെയും ഇയാൾ ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. മെനുവിൽ കടൽ വിഭവങ്ങൾ ഇല്ല എന്ന് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഇയാൾ പ്രശ്നമുണ്ടാക്കാൻ എന്നും റിപ്പോർട്ടുണ്ട്. 

Also Read: Shocking Video: ആഘോഷങ്ങളാകാം, പക്ഷേ ഇത് കുറച്ച് കടന്നുപോയി; വിവാഹ ചടങ്ങിനിടെ വധുവിന് സംഭവിച്ചത്

 

അതേസമയം എറിക്കിന്റെ അഭിഭാഷകൻ ജീവനക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള ആളാണ് എറിക്. മറ്റൊരാളുടെ സഹായമില്ലാതെ ഇയാൾക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാര്‍ഡ് സ്വൈപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ യുവതിയുടെ കൈയില്‍ സ്പര്‍ശിക്കുകയായിരുന്നു. ലൈംഗിക ഉദേശത്തോടെ ജീവനക്കാരിയുടെ ശരീരത്തില്‍ തൊട്ടിട്ടില്ലെന്നും അഭിഭാഷകന്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു. വിമാനത്തിലെ മോശം പെരുമാറ്റത്തിന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടാമത്തെ യാത്രക്കാരനാണ് ക്ലാസ് എറിക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News