ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

പണം പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചതിനു സ്ഥാപന ഉടമ ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി സുജിത്തിനെ പ്രതികൾ വെട്ടുകത്തികൊണ്ടു മാരകമായി വെട്ടിപ്പരിക്കേൽപിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 11:28 PM IST
  • കേസിലെ രണ്ടാം പ്രതിയാണ് തക്കു.
  • ഒന്നാം പ്രതി നിതിനെ പിടികൂടാനുണ്ട്.
  • ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ദേശീയപാതയ്ക്ക് അരികിൽ ആറ്റിങ്ങൽ ഐടിഐക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോമാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം.
ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ആറ്റിങ്ങൽ കരവാരം ചരുവിള പുത്തൻ വീട്ടിൽ തക്കു എന്ന മോനൂട്ടൻ ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് തക്കു. ഒന്നാം പ്രതി നിതിനെ പിടികൂടാനുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ദേശീയപാതയ്ക്ക് അരികിൽ ആറ്റിങ്ങൽ ഐടിഐക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോമാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം.

കടയിലെ ജീവനക്കാരൻ ആറ്റിങ്ങൽ സ്വദേശി നിതിൻ (21) കളക്ഷൻ തുകയായ 5000 ത്തോളം രൂപയുമായി കടയുടെ മുന്നിൽ നിൽക്കുമ്പോൾ ഒന്നാം പ്രതി നിതിനും രണ്ടാം പ്രതി തക്കുവും വന്ന് ഉടമയെ തിരക്കുകയും ജീവനക്കാരനായ നിതിൻറെ കയ്യിൽ ഇരുന്ന പണം പിടിച്ചു പറിച്ച ശേഷം നിതിനെ അടിച്ചിടുകയും ചെയ്തു. ശേഷം പണം പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചതിനു സ്ഥാപന ഉടമ ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി സുജിത്തിനെ പ്രതികൾ വെട്ടുകത്തികൊണ്ടു മാരകമായി വെട്ടിപ്പരിക്കേൽപിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ പ്രതികൾ വെട്ടുകത്തി വീശി നാട്ടുകാരെ ഭീതിയിലാക്കി ഓടി രക്ഷപെടുകയായിരുന്നു. 

ALSO READ : Crime News: തമിഴ്‌നാട് ആനകൊമ്പുമായി രണ്ട് പേര്‍ പിടിയില്‍

ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ .ടിയുടെ നിർദേശപ്രകാരം  ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മുരളീകൃഷ്ണൻ, ആറ്റിങ്ങൽ എസ്ഐ അഭിലാഷ്, എസ്ഐ മനു,എഎസ്ഐ രാജീവൻ സിപിഒമാരായ റിയാസ്, ശരത്  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News