Crime: ഒളിച്ചോട്ടം തടഞ്ഞു; മകളും കാമുകനും ചേർന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി

കാമുകനൊപ്പം ഇറങ്ങിപ്പോകുന്നത് മാതാപിതാക്കൾ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 07:47 PM IST
  • ജാർഖണ്ഡിലെ കിഴക്കൻ സിങ്ബും ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
  • രാത്രി വീട്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പിടികൂടി.
  • ഈ സമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറും കൊണ്ട് ഇരുവരും ചേർന്ന് മാതാപിതാക്കളെ അടിച്ച് കൊല്ലുകയായിരുന്നു.
Crime: ഒളിച്ചോട്ടം തടഞ്ഞു; മകളും കാമുകനും ചേർന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി

ജംഷഡ്പുർ: കാമുകനൊപ്പം ഇറങ്ങിപ്പോകാൻ സമ്മതിക്കാതിരുന്നതിന് മാതാപിതാക്കളെ കൊലപ്പെടുത്തി. പതിനഞ്ചുകാരിയും 37 വയസുള്ള കാമുകനും ചേർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കാമുകനൊപ്പം ഇറങ്ങിപ്പോകുന്നത് മാതാപിതാക്കൾ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ജാർഖണ്ഡിലെ കിഴക്കൻ സിങ്ബും ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാത്രി വീട്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പിടികൂടി. തുടർന്ന് ഇവർ തമ്മിൽ തർക്കമായി. 

ഈ സമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറും കൊണ്ട് ഇരുവരും ചേർന്ന് മാതാപിതാക്കളെ അടിച്ച് കൊല്ലുകയായിരുന്നു. അടുത്ത ദിവസം രാവിലെ ചോരയിൽ കുളിച്ച നിലയിൽ അയൽക്കാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. 42 വയസ്സുള്ള പിതാവും 35 വയസ്സുള്ള അമ്മയുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കുശേഷം ബൈക്കിൽ നാടുവിട്ട പ്രതികളെ പെോലീസ് പിന്നീട് പിടികൂടുകയായിരുന്നു.

Manorama Muder Case : മനോരമ കൊലക്കേസ്; ആദം അലിയെ തിരുവനന്തപുരത്തെത്തിച്ചു, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം:  കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ സ്വദേശിയായ ആദം അലിയെ തിരുവനന്തപുരത്തെത്തിച്ചു. ചെന്നൈയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 12:30ഓടെയാണ് പ്രതിയെ എത്തിച്ചത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈകിട്ട് നാല് മണിയോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് (ആഗസ്റ്റ് 10)  തെളിവെടുപ്പുണ്ടാകില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ആദംഅലിയെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. മാത്രമല്ല, ഇയാൾ താമസിച്ചിരുന്ന ദേവസ്വം ലെയ്നിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ ജനരോഷമുണ്ടാകാനുള്ള സാധ്യതയും പൊലീസ് മുന്നിൽ കാണുന്നുണ്ട്. ഈ സാഹചര്യം കൂടി മുന്നിൽകണ്ട് തെളിവെടുപ്പ് പുലർച്ചെയോ അല്ലെങ്കിൽ കൂടുതൽ പൊലീസിൻ്റെ സഹായത്തോടെ നടത്താനായിരിക്കും സാധ്യത. 

സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ വൈകിട്ട് നാല് മണിക്ക് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ  വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ചെന്നൈയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടിയ ഇയാളെ മെഡിക്കല്‍ കോളജ് സി.ഐ ഹരിലാലിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയാണ് അറസ്റ്റു ചെയ്തത്.  സെയ്‌ദാര്‍പേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് പ്രതിയുമായി പൊലീസ് തിരുവനന്തപുരത്തെത്തിയത്. ചെന്നൈ ആർ കെ നഗർ പോലീസാണ് പ്രതിയെ മെഡിക്കൽ കോളേജ് പോലീസിന് കൈമാറിയത്.  പ്രാഥമിക ചോദ്യം ചെയ്യലില്‍ ആദംഅലി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News