തിരുവല്ല: CPM Hartal: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നഗരസഭയിലും പെരിങ്ങര ഉള്‍പ്പടെയുള്ള അഞ്ചുപഞ്ചായത്തുകളിലും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താൽ (Hartal). ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മുന്‍ പഞ്ചായത്ത് അംഗം (CPM) കൂടിയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊന്നത്.
Also Read: Thiruvalla Murder | തിരുവല്ല സിപിഎം നേതാവിന്റെ കൊലപാതകം, പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം
സന്ദീപിന്റെ നെഞ്ചില്‍ ഒൻപത് കുത്തുകളേറ്റുവെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സന്ദീപിനെ കുത്തിയത് ആരാണെന്ന് പുറത്തു പറഞ്ഞിട്ടില്ലയെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Also Read: Murder | തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപണം. പക്ഷെ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംഭവത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഎം ശക്തമായ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...