കനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർ​ഗീസിനെ പത്തനംതിട്ടയിൽ എത്തിച്ചു

പത്തനംതിട്ടയിൽ എത്തിച്ച വിജീഷിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനാഫലം വരുന്നതനുസരിച്ച് തിങ്കളാഴ്ച വൈകിട്ടോടെ തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും

Written by - Zee Malayalam News Desk | Last Updated : May 17, 2021, 02:48 PM IST
  • ഒളിവിൽ കഴിഞ്ഞിരുന്ന വിജീഷ് വർ​ഗീസിനെ ബം​ഗളൂരുവിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്
  • വിജീഷ് വർ​ഗീസിനൊപ്പം ഭാര്യ സൂര്യതാര വർ​ഗീസും ഇവരുടെ കുട്ടികളും ഉണ്ടായിരുന്നു
  • ഇവരെയും പൊലീസ് നാട്ടിലെത്തിച്ചു
  • പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ കാഷ്യർ കം ക്ലർക്കായ വിജീഷ് വർ​ഗീസ് 8.13 കോടി രൂപയാണ് ബാങ്കിൽ നിന്ന് തട്ടിയെടുത്തത്
കനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർ​ഗീസിനെ പത്തനംതിട്ടയിൽ എത്തിച്ചു

പത്തനംതിട്ട: കനറാ ബാങ്ക് തട്ടിപ്പ് കേസിൽ പിടിയിലായ വിജീഷ് വർ​ഗീസിനെ പത്തനംതിട്ടയിൽ എത്തിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന വിജീഷ് വർ​ഗീസിനെ ബം​ഗളൂരുവിലെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. പത്തനംതിട്ടയിൽ എത്തിച്ച വിജീഷിനെ കൊവിഡ് (Covid) പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനാഫലം വരുന്നതനുസരിച്ച് തിങ്കളാഴ്ച വൈകിട്ടോടെ തന്നെ ഇയാളെ കോടതിയിൽ (Court) ഹാജരാക്കും.

വിജീഷ് വർ​ഗീസിനൊപ്പം ഭാര്യ സൂര്യതാര വർ​ഗീസും ഇവരുടെ കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പൊലീസ് നാട്ടിലെത്തിച്ചു. പത്തനംതിട്ട കനറാ ബാങ്ക് (Canara Bank) ശാഖയിലെ കാഷ്യർ കം ക്ലർക്കായ വിജീഷ് വർ​ഗീസ് 8.13 കോടി രൂപയാണ് ബാങ്കിൽ നിന്ന് തട്ടിയെടുത്തത്. കൊല്ലം ആവണീശ്വരം സ്വദേശിയാണ് വിജീഷ് വർ​ഗീസ്. വൻ തട്ടിപ്പ് കണ്ടെത്തിയതോടെ വിജീഷ് വർ​ഗീസ് ഭാര്യയെയും മക്കളെയും കൂട്ടി ഒളിവിൽ പോകുകയായിരുന്നു. ഇയാൾ രാജ്യം വിട്ടുപോകാതിരിക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് (Lookout Notice) ഇറക്കിയിരുന്നു.

ALSO READ: കാനറാ ബാങ്കിലെ എട്ട് കോടി തട്ടിപ്പ്: പ്രതി ബാംഗ്ലൂരിൽ പിടിയിൽ

വിവിധ ഇടപാടുകാരുടെ പണമാണ് ഇയാൾ തട്ടിയെടുത്തത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാൾ വിവിധ അക്കൗണ്ടുകളിൽ നിന്നായി തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധിക‍ൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇക്കാര്യം ബാങ്ക് മാനേജറെ അറിയിച്ചു. ഇത് ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മൊഴി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്ന് പണം നൽകി പരാതി പരിഹരിച്ചു.

തുടർന്ന് ബാങ്ക് നടത്തിയ ഒരു മാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീർഘകാലത്തെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്നും കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിൽ നിന്നുമാണ് വിജീഷ് വർ​ഗീസ് പണം തട്ടിയെടുത്തിരുന്നത്. പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉന്നത ഉദ്യോ​ഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ ഉപയോ​ഗിച്ചാണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.

ALSO READ: കനറാ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി രാജ്യം വിടാൻ സാധ്യത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക കണ്ടെത്തിൽ. എന്നാൽ ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടും തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് പേരെ സസ്പെൻഡ് ചെയ്തു. മുൻപ് നേവിയിൽ ഉദ്യോ​ഗസ്ഥനായിരുന്നു വിജീഷ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News