Crime News: അമ്മ കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ജുമൈലത്ത് എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 03:46 PM IST
  • ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നു
  • അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് വക വരുത്തിയത്
  • മാനഹാനി ഭയന്നായിരുന്നു കൊലപാതകം
Crime News: അമ്മ കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമുള്ള  കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: താനൂരിൽ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴി നൽകി. 

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ജുമൈലത്ത് എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്ന് വീട്ടിലെത്തിയ ശേഷം രഹസ്യമായി കുഞ്ഞിനെ കൊന്ന് പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നുവെന്ന് ജുമൈലത്ത് പോലീസിനോടു സമ്മതിച്ചു.

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവർക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് വക വരുത്തിയത്. മാനഹാനി ഭയന്നായിരുന്നു കൊലപാതകം. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം ജുമൈലത്താണ് പോലീസിനു കാട്ടിക്കൊടുത്തത്. തിരൂർ തഹസീൽദാർ എസ് ഷീജ, താനൂർ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചത്.

പുറത്തെടുത്ത മൃതദേഹം പോസ്സു മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ തിരച്ചിൽ ആരംഭിച്ചത്.  ജുമൈലത്തിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ ഇവരെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News