കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാൻ പൊലീസിന് മുന്നിൽ കീഴടങ്ങി. ഇയാൾ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണ്ണത്തിന് (Karippur Gold Smuggling Case) സംരക്ഷണം നൽകാൻ എത്തിയത് സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എന്നാണ്. മാത്രമല്ല രാമനാട്ടുകരയിൽ അപകടം നടന്ന സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു.
സൂഫിയാന്റെ സഹോദരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻപ് രണ്ടുതവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഈ കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മുന്‍ മേഖലാ ഭാരവാഹി സി സജേഷ് (Sajesh) കസ്റ്റംസിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിക്കകം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയിരുന്നത്.
കസ്റ്റസിന്റെ കണ്ടെത്തൽ അനുസരിച്ച് അര്ജുന് ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ്. അര്ജുന് ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...