മോഷ്ടാവ് ഉപേക്ഷിച്ച ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്നും മോഷണം പോയി; തൊണ്ടി തപ്പി വിഴിഞ്ഞം പോലീസ്

Vizhinjam Police Station Bike Theft: പോലീസിന്റെ സ്റ്റേഷന്റെ മുന്നിലൂടെയുള്ള ഗേറ്റ് വഴി  തന്നെ വാഹനം എടുത്തു പോയി കൊണ്ടുപോയി എന്നാണ് പോലീസുകാർ നൽകുന്ന വിവരം

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 11:35 AM IST
  • സിസിടിവി ദൃശ്യം കണ്ടെടുത്തിട്ടുണ്ട് അതിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞതായിട്ടാണ് വിവരം
  • യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു പറിച്ച സംഭവത്തിലെ മോഷ്ടാവ് ഉപേക്ഷിച്ചു പോയ വാഹനമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്
  • കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്
മോഷ്ടാവ് ഉപേക്ഷിച്ച ബൈക്ക് പോലീസ് സ്റ്റേഷനിൽ നിന്നും മോഷണം പോയി; തൊണ്ടി തപ്പി വിഴിഞ്ഞം പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നും തൊണ്ടിമുതൽ ആയി സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനം മോഷണം പോയി.ഇന്ന് പുലർച്ചെയാണ് മോഷണം പോയിത് സ്റ്റേഷന്റെ മുന്നിൽ എസ്എയുടെ ഓഫീസിന് വശത്തായിട്ട് പാർക്ക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടിച്ചത്.പോലീസിന്റെ സ്റ്റേഷന്റെ മുന്നിലൂടെയുള്ള ഗേറ്റ് വഴി  തന്നെ വാഹനം എടുത്തു പോയി കൊണ്ടുപോയി എന്നാണ് പോലീസുകാർ നൽകുന്ന വിവരം

സിസിടിവി ദൃശ്യം കണ്ടെടുത്തിട്ടുണ്ട് അതിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞതായിട്ടാണ് വിവരം.രണ്ടുദിവസം മുമ്പ് ഉച്ചക്കടയിൽ ഒരു യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു പറിച്ച സംഭവത്തിലെ  മോഷ്ടാവ് ഉപേക്ഷിച്ചു പോയ വാഹനമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാളിനെ കഴിഞ്ഞ ദിവസം പോലീസ്  പിടികൂടിയിരുന്നു ഇയാളെ ചോദ്യം ചെയ്യൽ തുടരുകയാണ്.ഇതിനിടയിലാണ് ഇന്നലെ അപ്രതീക്ഷിതമായി വാഹനം മോഷണം പോയിരിക്കുന്നത്.ഈ വാഹനം മോഷണം മുതലാണെന്നും കരുതുന്നു വിശദമായ അന്വേഷണവും മറ്റ് നടപടികളും പുരോഗമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News