പാലക്കാട്: ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സുരക്ഷാ സേനയും,എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ 50 ലക്ഷത്തിൻറെ 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശ്ശൂർ സ്വദേശി അറസ്റ്റിലായി. കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം ആണ് അറസ്റ്റിലായത്.
ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. വിശാഖപട്ടണത്തു നിന്നും ആലുവയ്ക്ക് എസ്-1 കോച്ചിൽ ജനറൽ ടിക്കറ്റ്റ്റുമായി യാത്ര ചെയ്യുകയായിരുന്ന പ്രതിയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അരക്കിലൊ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ഇയാളുടെ ഷോൾഡർ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫും തൃശൂർ എക്സൈസ് റേഞ്ചും പരിശോധനയിൽ പങ്കെടുത്തു.
ആർപിഎഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത് അശോക്, തൃശൂർ ആർപിഎഫ് സബ് ഇൻസ്പെക്ടർ വി.പി.ഇൻതീഷ്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃശൂർ ആർപിഎഫ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എം.എസ്.പ്രദീപ്കുമാർ, പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഹെഡ്കോൺസ്റ്റബിൾ എൻംഅശോക്, തൃശ്ശൂർ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ അജീഷ്.കെ.കൃഷ്ണൻ കോൺസ്റ്റബിൾ കെ.മധുസൂദനൻ എന്നിവരാണുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.