ചമ്പായ് (മിസോറം): അസ്സം റൈഫിൾസിൻറെ പരിശോധന ചെന്ന് നിന്നത് മ്യാൻമർ യുവതിയുടെ ബാഗിലായിരുന്നു. പരിശോധനയിൽ ലഭിച്ചതോ 1.04 കോടിയുടെ ഹെറോയിൻ. മിസോറാമിലെ ചമ്പായിയിലെ മുവൽകാവിയിലാണ് പരിശോധനക്കിടയിൽ അസ്സം റൈഫിൾസ് ഹെറോയിൻ പിടിച്ചെടുത്തത്.
13 സോപ്പ് പെട്ടികളിലാക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചമ്പായിയിലെ അസം റൈഫിൾസും ചമ്പായിയിലെ കസ്റ്റംസ് പ്രിവന്റീവ് ഫോഴ്സും ചേർന്നായിരുന്നു പരിശോധന.1,04,30,000 രൂപ വിലമതിക്കുന്നതാണ് ഹെറോയിൻ.
പ്രതികളെ നിയമനടപടികൾക്കായി ചമ്പായിയിലെ കസ്റ്റംസ് പ്രിവന്റീവ് ഫോഴ്സിന് കൈമാറി. നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് കുറച്ചു കാലങ്ങളായി മേഖലയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതേ തുടർന്നാണ് അസ്സാം റൈഫിൾസ് മേഖലയിൽ ശക്ചതമായ പരിശോധനകൾ നടത്തുന്നത്. ഇതിന് മുൻപും ഇത്തരത്തിൽ ഹെറോയിൻ അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.