Kerala Police Inspector: ബേപ്പൂർ കോസ്റ്റൽ സിഐയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു; പോലീസിൻറ ചരിത്രത്തിലെ ആദ്യത്തെ സംഭവം

Gang Rape Accused Sunu Removed from Service: കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 05:50 PM IST
  • ചരിത്രത്തിൽ ആദ്യമായാണ് വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്
  • സ്വഭാവ ദൂഷ്യത്തിൻറെ പേരിലാണ് നടപടി
  • കൂട്ടബലാത്സം​ഗക്കേസിലാണ് സുനുവിനെ അറസ്റ്റ് ചെയ്തത്
Kerala Police Inspector: ബേപ്പൂർ കോസ്റ്റൽ സിഐയെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു; പോലീസിൻറ ചരിത്രത്തിലെ ആദ്യത്തെ സംഭവം

തിരുവനന്തപുരം: ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടറിനെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ട് ഡിജിപിയുടെ ഉത്തരവ്.  പിആർ സുനുവിനെയാണ് സർവ്വീസിൽ നിന്നും  നീക്കം ചെയ്തത്. കേരള പോലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.

കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്. പോലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. സ്വഭാവ ദൂഷ്യത്തിൻറെ പേരിലാണ് നടപടി. 

കൂട്ടബലാത്സം​ഗക്കേസിലായിരുന്നു ബേപ്പൂർ  കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബേപ്പൂർ സ്റ്റേഷനിൽ പോലീസ് സംഘം നേരിട്ട് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വീട്ടമ്മ നൽകിയ പീഡന പരാതിയിലായിരുന്നു നടപടി.

കേസിൽ സുനു മൂന്നാം പ്രതിയാണ്. ഇൻസ്പെക്ടർ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഇവരുടെ ഭർത്താവ് ജയിലിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News