ബെംഗളൂരു: കോറമംഗലയിൽ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കോറമംഗലയില്‍ കൃതിക കുമാരി എന്ന ബിഹാര്‍ സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടത്.
Also Read: കൊച്ചുവേളി റെയിൽവെ സ്റ്റേഷന് സമീപം വൻ ലഹരി വേട്ട; MDMA യും കൊക്കെയ്‌നും പിടികൂടി!
സംഭവം നടന്നത് ഇങ്ങനെ... രാത്രി 11:14 ഓടെയാണ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ യുവതി താമസിക്കുന്ന മുറിയില്‍ പ്രതിയായ അഭിഷേക് എത്തിയത്. വാതിലില്‍ മുട്ടിവിളിച്ച ഇയാള്‍ വാതില്‍ തുറന്നതിന് പിന്നാലെ യുവതിയെ ആക്രമിക്കുകയായിരുന്നു. ആദ്യം മുറിക്കുള്ളില്‍ വെച്ച് യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്നാലെ വലിച്ചിഴച്ച് മുറിയുടെ പുറത്തെത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കൊണ്ടുവന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
CCTV Reveals Horror: Bengaluru Woman Screams for Help Before Murder, Police Eye Ex-Roommate pic.twitter.com/DXnoVs4nBp
— Madhuri Adnal (@madhuriadnal) July 26, 2024
കൃത്യം നടത്തിയ ഉടന്‍തന്നെ പ്രതി ഓടിരക്ഷപ്പെട്ടു. നിലവിളി കേട്ട് നാലാം നിലയില്‍നിന്ന് ഓടിയെത്തിയ പെണ്‍കുട്ടികള്‍ കണ്ടത് ചോരയില്‍ കുളിച്ച് തറയിലിരിക്കുന്ന കൃതി കുമാരിയെയായിരുന്നു. ഇവർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ കൃതി തളര്‍ന്നു വീഴുകയായിരുന്നു.
Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർ ജൂലൈ- ആഗസ്റ്റിൽ തിളങ്ങും, നിങ്ങളും ഉണ്ടോ?
പ്രതിയായ അഭിഷേകിന്റെ പെണ്‍സുഹൃത്തും കൊല്ലപ്പെട്ട കൃതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നാണ് വിവരം. താനും പെണ്‍സുഹൃത്തും തമ്മിലുള്ള ചിലകാര്യങ്ങളില്‍ കൃതി കുമാരി ഇടപെട്ടതാണ് അഭിഷേകിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. എന്നാല്‍ ഇക്കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.