AG's ഓഫസ് ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

പ്രതികള്‍ ആരെന്ന് വെട്ടേറ്റ വ്യക്തി ചൂണ്ടിക്കാട്ടിയിട്ടും പൊലീസിന് അത് ബോധ്യപ്പെട്ടിട്ടില്ല. പ്രതികളെ സംരക്ഷിക്കാന്‍ ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 01:15 AM IST
  • പ്രതികള്‍ ആരെന്ന് വെട്ടേറ്റ വ്യക്തി ചൂണ്ടിക്കാട്ടിയിട്ടും പൊലീസിന് അത് ബോധ്യപ്പെട്ടിട്ടില്ല.
  • പ്രതികളെ സംരക്ഷിക്കാന്‍ ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ
  • ഇത് രാഷ്ട്രീയമായ വിഷയമല്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമാണ്.
  • തലസ്ഥാന നഗരിയില്‍ക്കൂടി സ്ത്രീകള്‍ക്ക് സൈ്വര്യമായി നടക്കാന്‍ കഴിയില്ലെന്നുള്ളത് അപമാനകരമായ കാര്യമാണെന്ന് വി.ഡി സതീശൻ
AG's ഓഫസ് ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്

Thiruvananthapuram : ഭാര്യമാരെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച AG's ഓഫിസ് ജീവനക്കാര്‍ക്ക് വെട്ടേറ്റ സംഭവത്തിന്‍ മുഖ്യമന്ത്രി (CM Pinarayi Vijayan) നേരിട്ട് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Sathesan). ആക്രമണത്തില്‍ പരുക്കേറ്റ ജീവനക്കാരെ പാറ്റൂരില്‍ അവര്‍ താമസിക്കുന്ന വീട്ടില്‍ സന്ദര്‍ച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം. ആക്രമിച്ച പ്രതികളെ കണ്ടെത്തിയിട്ടും പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഈ ക്രിമിനലുകളെ ആരോ സംരക്ഷിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പ്രതികള്‍ ആരെന്ന് വെട്ടേറ്റ വ്യക്തി ചൂണ്ടിക്കാട്ടിയിട്ടും പൊലീസിന് അത് ബോധ്യപ്പെട്ടിട്ടില്ല. പ്രതികളെ സംരക്ഷിക്കാന്‍ ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

ALSO READ : Petta Attack: രാത്രി നടക്കാനിറങ്ങിയവരെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ചു

ഈ ക്രിമനലുകള്‍ക്കുള്ള രാഷ്ട്രീയ ബന്ധം എന്താണ്. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് സന്ദര്‍ശിച്ച ശേഷം സിറ്റി പോലീസ് കമ്മീഷണറെ അദ്ദേഹം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്രമിക്കപ്പെട്ടയാളെ കമ്മീഷണര്‍ വിളിച്ചിരുന്നത് മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി നടന്നത്. സംസ്ഥാനത്തിന്റെ ഏതുഭാഗത്തായാലും ക്രിമിനലുകളെ ചില രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ALSO READ : Maranalloor Rape Case : മാറനല്ലൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി : എട്ടുപേർ കസ്റ്റഡിയിൽ

ഇത് രാഷ്ട്രീയമായ വിഷയമല്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമാണ്. തലസ്ഥാന നഗരിയില്‍ക്കൂടി സ്ത്രീകള്‍ക്ക് സൈ്വര്യമായി നടക്കാന്‍ കഴിയില്ലെന്നുള്ളത് അപമാനകരമായ കാര്യമാണ്. അപമാനത്തിന് ഇരയായ സ്ത്രീകളെ രക്ഷിക്കാന്‍ ചെന്ന പുരുഷന്‍മാരെയാണ് ആക്രമിച്ചത്. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നിട്ടും നിഷ്‌ക്രിയമായ പൊലീസിന്റെ നിലപാടുകളാണ് വീണ്ടും ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത്.

ALSO READ : Animal Cruelty : മനുഷ്യത്വമില്ലാത്ത ക്രൂരത, വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി ക്രൂരമായി തല്ലി കൊന്നു, മർദിക്കുന്ന വീഡിയോ പുറത്ത് [Video]

മറ്റ് സംസ്ഥാനത്ത് നിന്നും വന്ന് ജോലിചെയ്യുന്ന ഇവര്‍ ആറുവര്‍ഷമായി പേട്ടയില്‍ താമസിക്കുന്നു. ഈ തലസ്ഥാന നഗരി സുരക്ഷിതമല്ലെന്ന ബോധം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News