യുവാവിന്റെ മുങ്ങി മരണം ഒരു വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്, നരഹത്യ ഭീഷിണിപ്പെടുത്തി സ്വവർഗ്ഗരതിക്ക് നിർബന്ധിക്കുന്നതിനിടെ

വിനോദിനെ ഭീഷിണിപ്പെടുത്തി പുഴയിൽ വെച്ച് സ്വവർഗ്ഗരതിക്ക് നിർബന്ധിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. പ്രതികൾ കുറ്റം സമ്മതിച്ചു എന്ന് മാവേലിക്കര പൊലീസ് അറിയിച്ചു. ഷിബു (32) അനിൽ കുമാർ (45) വയസ് എന്നിവരാണ് അറസ്റ്റിലായത്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2021, 01:27 PM IST
  • സ്വവർഗ്ഗരതിക്ക് നിർബന്ധിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
  • പ്രതികൾ കുറ്റം സമ്മതിച്ചു എന്ന് മാവേലിക്കര പൊലീസ് അറിയിച്ചു. ഷിബു (32) അനിൽ കുമാർ (45) വയസ് എന്നിവരാണ് അറസ്റ്റിലായത്.
  • നിന്തൽ അറിയാത്ത വിനോദ് പുഴയിൽ കുളിക്കുന്നത് ഭയമുള്ളയാളാണെന്ന് വീട്ടുകാരുടെ മൊഴി പ്രകാരം മാവേലിക്കര പൊലീസ് കേസ് അന്വേഷണം തുടരുകയായിരുന്നു
  • മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ അനിൽ ഒരാളോട് നടത്തിയ വെളിപ്പെടുത്തലുകൾ പോലീസിന് ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്
യുവാവിന്റെ മുങ്ങി മരണം ഒരു വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്, നരഹത്യ ഭീഷിണിപ്പെടുത്തി സ്വവർഗ്ഗരതിക്ക് നിർബന്ധിക്കുന്നതിനിടെ

Alappuzha : Mavelikara കണ്ണമംഗലം സ്വദേശി വിനോദ് മരിച്ച് മുങ്ങി മരണമല്ല കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദിനെ ഭീഷിണിപ്പെടുത്തി പുഴയിൽ വെച്ച് സ്വവർഗ്ഗരതിക്ക് നിർബന്ധിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. പ്രതികൾ കുറ്റം സമ്മതിച്ചു എന്ന് മാവേലിക്കര പൊലീസ് അറിയിച്ചു. ഷിബു (32) അനിൽ കുമാർ (45) വയസ് എന്നിവരാണ് അറസ്റ്റിലായത്.

2020 മാർച്ച് ഒന്നിന് മാവേലിക്കരയിൽ തന്നെ വലിയപെരുമ്പുഴയ്ക്ക് സമീപം അച്ചകോവിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ജീർണാവസ്ഥയിലായിരുന്ന മൃതദേഹത്തിൽ വസ്ത്രമോ ഇല്ലാത്തതിനാൽ തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ആളെ കാണ്മാനില്ല എന്ന് കേസുമായി ബന്ധപ്പെട്ടാണ് മൃതദേഹം വിനോദിന്റേതാണെന്ന് തിരിച്ചറഞ്ഞിത്. തുടർന്ന ഡിഎൻഎ പരിശോധയ്ക്ക് ശേഷം 34 കാരനായ വിനോദാണെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിനോദ് മരിച്ചത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ALSO READ : വയോധികയുടെ മാല കവർന്ന പ്രതിയെ രണ്ട് മാസത്തിന് ശേഷം പൊലീസ് പിടികൂടി, CCTV ദൃശങ്ങളുടെ സഹായത്തോടെ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്

നിന്തൽ അറിയാത്ത വിനോദ് പുഴയിൽ കുളിക്കുന്നത് ഭയമുള്ളയാളാണെന്ന് വീട്ടുകാരുടെ മൊഴി പ്രകാരം മാവേലിക്കര പൊലീസ് കേസ് അന്വേഷണം തുടരുകയായിരുന്നു. തുടർന്നാണ് മവേലിക്കരിലെ പനച്ചമൂട് എന്ന് സ്ഥലത്തി വെച്ച് പ്രതികളായ ഷിബുവും അനിലും പിറകെ ഓടിച്ചെന്ന് ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്ക് പോകുന്നതായി സിസിടിവി ദൃശങ്ങൾ പൊലീസിന് ലഭിക്കുന്നത്.

ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ അയൽവാസിയായ ഷിബു എന്നയാൾ വിനോദിനെ ഭീഷണിപ്പെടുത്തി സ്വവർഗ്ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു എന്നും ഷിബുവും അനിൽ എന്ന കൂട്ടുകാരനും കൂടി വിനോദിനെ രാത്രി വീട്ടിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്കും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നു എന്നും അറിവ് ലഭിച്ചു.

ALSO READ : മാവേലിക്കരയിൽ New Year ആഘോഷങ്ങൾക്കായി കരുതിയ 30 കിലോ കഞ്ചാവ് പിടികൂടി; യുവതി അറസ്റ്റിൽ

2020 ഫെബ്രുവരി 28ന് വൈകിട്ട് 4.30ന് പനച്ചമൂട് ഭാഗത്തു വച്ച് ബൈക്കിൽ നിർബന്ധപൂർവ്വം കയറ്റി വലിയപെരുമ്പുഴ പാലത്തിനു കിഴക്കുവശം അച്ചൻകോവിലാറ്റിൽ കൊണ്ടുവന്ന് വിനോദിനെ വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും വെള്ളത്തിലിറക്കി. തുടർന്ന് സ്വവർഗ്ഗരതി ചെയ്യുവാനുള്ള ശ്രമത്തിനിടെ നീന്തൽ  അറിയാത്ത വിനോദ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. 

വിനോദ് മരണപ്പെട്ടു എന്നറിഞ്ഞ പ്രതികൾ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടി. പിറ്റേ ദിവസ്സം പലസമയത്തും മൃതദേഹം പൊങ്ങിയോ എന്നറിയാൻ സ്ഥലത്ത് ഇവർ സന്ദർശനം നടത്തി. വിനോദിന്റെ ബന്ധുക്കൾ പലതവണ അന്വേഷിച്ചിട്ടും വിനോദിനെപ്പറ്റി അറിയില്ല എന്ന് ഇവർ പറയുകയും ചെയ്തു.

ALSO READ : Anchal Murder Case: ഷാജിയുടെ കൊലപാതകം ദൃശ്യം മോഡലോ? പൊലീസ് തെളിവെടുപ്പ് നടത്തുന്നു
 
ഇതിനിടെ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ അനിൽ ഒരാളോട് നടത്തിയ വെളിപ്പെടുത്തലുകൾ പോലീസിന് ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഷിബുവും അനിലും പോലീസിനോട് നടന്ന സംഭവങ്ങൾ ഏറ്റു പറഞ്ഞു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ. ജോസിന്റെ മേൽ നോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ്സിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. മാവേലിക്കര പോലീസ് ഇൻസ്പെക്ടർ പ്രൈജു.ജീ, എസ്.ഐ മിനുമോൾ.എസ് എ.എസ്.ഐ രാജേഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News