തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ബൈജു കൊട്ടാരക്കര ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അന്വേഷണം ഉദ്യോഗസ്ഥനെ മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടൽ ഉണ്ടെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് ശ്രീജിത്തിന് തിരിച്ചടിയായതെന്നും അഭിപ്രായമുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലും വധശ്രമ ഗൂഢാലോചന കേസിലും രണ്ട് അന്വേഷണ സംഘങ്ങളുടെ മേൽനോട്ടചുമതല എസ് ശ്രീജിത്തിനായിരുന്നു.
അതേസമയം കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് അപ്രേക്ഷ നൽകിയിരിക്കുന്നത്. വിഷയത്തിൽ കോടതി സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് കൃമി ബ്രാഞ്ച്. കേസിലെ പ്രധാന സാക്ഷിയായ സാഗർ ഉളപ്പടെയുള്ളവരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്താൻ ഒരുങ്ങുന്നത്. ക്രൈം ബ്രേക് കേസിലെ അന്വേഷണം ദ്രുതഗതിയിൽ ആക്കിയിരിക്കുകയാണ്. മേയ് മുപ്പത്തിന് മുമ്പ് കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA