Actress Attack Case : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും വീണ്ടും ചോദ്യം ചെയ്യും

കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 04:38 PM IST
  • കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
  • ഇനി ഏപ്രിൽ 19 ചൊവ്വാഴ്ച്ച രാവിലെ ചോദ്യം ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ആലുവ പൊലീസ് ക്ലബ്ബിൽ 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
Actress Attack Case : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും വീണ്ടും ചോദ്യം ചെയ്യും

Kochi : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനെയും സഹോദരീ ഭർത്താവിനെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇനി ഏപ്രിൽ 19 ചൊവ്വാഴ്ച്ച രാവിലെ ചോദ്യം ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബിൽ 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.  

കേസിൽ പുറത്ത് വന്ന ഓഡിയോ റെക്കോർഡുകൾ കുറിച്ച് അന്വേഷിക്കാനാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാലചന്ദ്രകുമാർ, അനൂപ്, സുരാജ്, ദിലീപ്, ഒരു കൂറ് മാറിയ സാക്ഷി എന്നിവരുടെയൊക്കെ ഓഡിയോ ക്ലിപ്പികൾ പുറത്ത് വന്നിരുന്നു. കൂടാതെ ദിലീപ് ചോദ്യം ചെയ്യലിൽ പറഞ്ഞ വിവരങ്ങളിൽ വ്യക്തത വരുത്താനും വേണ്ടിയാണ് ചോദ്യം ചെയ്യൽ.

ALSO READ: Actress Attack Case : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു; പ്രതികളുടെ ശബ്ദ സാമ്പിളുകൾ തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിൽ ഇരുവരെയും ആദ്യമായി ആണ് ചോദ്യം ചെയ്യുന്നത്. എന്നാൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതീരെ ഗൂഢാലോചന നടത്തിയെന്ന് കേസിൽ ഇരുവരെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസിൽ കാവ്യാ മാധവന്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമം തുടങ്ങിയതായി സൂചനയുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു കാവ്യയുടെ നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ.

ALSO READ: Kavya Madhavan: കാവ്യ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നു, കോടതിയെ സമീപിക്കാൻ നീക്കം

കൂടാതെ ദിലീപിൻ്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സൈബർ വിദഗ്ദൻ സായി ശങ്കറിൻറെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് 3 മണിക്കൂർ  നീണ്ടു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള  തൻ്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News