Activist Bindu Ammini Attack: ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു ; സ്ഥിരം മദ്യപനെന്ന് പോലീസ്

കോഴിക്കോട് തൊടിയിൽ സ്വദേശിയായ മോഹൻദാസാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 10:48 AM IST
  • കോഴിക്കോട് തൊടിയിൽ സ്വദേശിയായ മോഹൻദാസാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
  • ഇയാൾ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
  • ഇന്നലെ വൈകിട്ടോടെയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കെതിരെ ആക്രമണം ഉണ്ടായത്.
  • കോഴിക്കോട് ബീച്ചിൽ വെച്ച് പ്രതി, ബിന്ദു അമ്മിണിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Activist Bindu Ammini Attack: ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു ; സ്ഥിരം മദ്യപനെന്ന്  പോലീസ്

Kozhikode : വനിതാ ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിയെ (Bindu Ammini Attack) ആക്രമിച്ചയാളെ പൊലീസ്  തിരിച്ചറിഞ്ഞു. കോഴിക്കോട് തൊടിയിൽ സ്വദേശിയായ മോഹൻദാസാണ് ബിന്ദു അമ്മിണിയെ ആക്രമിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇയാൾ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കെതിരെ ആക്രമണം ഉണ്ടായത്. കോഴിക്കോട് ബീച്ചിൽ വെച്ച് പ്രതി, ബിന്ദു അമ്മിണിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് കടക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തു.

ALSO READ: Bindu Ammini Attack: വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കുനേരെ വീണ്ടും ആക്രമണം, മര്‍ദ്ദിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍?

ഒരു കേസിന്‍റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു. എന്‍റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്‍റെ നേരെയായി', ബിന്ദു അമ്മിണി പറയുന്നു.ആക്രമി   മദ്യലഹരിയിലായിരുന്നുവെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു.

ALSO READ: പൊതുമരാമത്തും-ജലവിഭവും ചേർന്ന് പ്രവർത്തിക്കും; ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു

അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു പോലീസ് ഭാഷ്യം.  നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കോൺഗ്രസ് തീക്കൊള്ളികൊണ്ട് തലചൊറിയുന്നു; പ്രധാനമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം അപലപനീയമെന്ന് കെ.സുരേന്ദ്രൻ

സുപ്രീംകോടതി  ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച അവസരത്തില്‍    ദര്‍ശനം നടത്തി ഇവര്‍  വാര്‍ത്ത സൃഷ്ടിച്ചിരുന്നു.  ആ സംഭവത്തിന്‌ പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News