പുറകെ വന്ന പോലീസുകാരെ കുത്തി മോഷണക്കേസ് പ്രതികൾ; പോലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു

ആലപ്പുഴ കായംകളം സ്വദേശിയായ ദീപക് എന്ന പോലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 10:38 AM IST
  • പ്രതികളെ പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്
  • പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • നിരവധി മോഷണ കേസുകളാണ് പ്രതികൾക്കെതിരെ ഉള്ളത്
പുറകെ വന്ന പോലീസുകാരെ കുത്തി മോഷണക്കേസ് പ്രതികൾ;  പോലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു

മോഷണക്കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ പോലീസുകാർക്ക് എതിരെ പ്രതികൾ നടത്തിയ ആക്രമണത്തിൽ പോലീസുകാർക്ക് ഗുരുതര പരിക്ക്. പ്രതികളെ  പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. 

ആലപ്പുഴ കായംകളം സ്വദേശിയായ ദീപക് എന്ന പോലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു  ആക്രമണം.    പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെതിരെ പ്രതികൾ കനത്ത ആകമണം നടത്തുകയായിരുന്നു. 

ശക്തമായ ആക്രമണം മറികടന്ന് മൂന്നു പേരെ പോലീസ് പിടികൂടുകയും ചെയ്തു. ആലപ്പുഴ കായംകുളം സ്വദേശികളായ ഷെമീർ ബാബു, ഫിറോസ്, മുഹമ്മദ്, മുനീർ എന്നിവരാണ് പിടിയിലായത്. 

ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര, കായംകുളം സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളാണ്  പ്രതികൾക്കെതിരെ ഉള്ളത്. മൂന്നു പേർ കൂടി ഇനി പിടിയിലാകാൻ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്നാർ പോലീസെത്തി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News