Arrest: കണ്ണൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാൾ പിടിയിൽ

Youth arrested with MDMA in Kannur: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുവേരി എന്ന സ്ഥലത്ത് വെച്ചാണ് റെനീസ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 05:06 PM IST
  • 1.510 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
  • എൻഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
  • ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Arrest: കണ്ണൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാൾ പിടിയിൽ

കണ്ണൂ‍‍‍‍ർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുവേരി എന്ന സ്ഥലത്ത് വച്ച് 1.510 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയുമായാണ് ഒരാളെ പോലീസ് പിടികൂടിയത്. 35കാരനായ റെനീസ് പി.വി എന്നയാളാണ് പിടിയിലായത്. 

എൻഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ഇതിന് മുമ്പും ചക്കരക്കൽ പോലീസ് സ്റ്റേഷനിലും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും എൻഡിപിഎസ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു. ചക്കരക്കൽ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

ALSO READ: പോലീസുകാർ നിൽക്കെ സി.ഐ.ടി.യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തു, തിരുവാർപ്പിലെ ബസുടമ

കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ അജിത് കുമാർ ഐപിഎസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പോലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ്. മയക്കു മരുന്ന് ഉപയോഗിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും കണ്ടെത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News