പതിനാലുകാരന് നേരെ അയൽവാസിയുടെ ആക്രമണം; കുട്ടിയുടെ കണ്ണിന് ​ഗുരതര പരിക്ക്

വടികൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ കണ്ണിന് ​ഗുരുതര പരിക്കേറ്റു. ആലപ്പുഴ പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺ കുമാറിനാണ് മർദനമേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Nov 5, 2021, 12:27 PM IST
  • കുട്ടികളെ കളിക്കാൻ വിളിച്ചുവെന്ന് ആരോപിച്ചാണ് ശാർങധരൻ കുട്ടിയെ മർദിച്ചത്
  • വടി ഉപയോ​ഗിച്ച് മർദിച്ചുവെന്നാണ് പരാതി
  • അരുണും ശാർങധരന്റെ കൊച്ചുമക്കളും കളിച്ചുകൊണ്ടിരിക്കുന്നിടത്തേക്ക് ഇയാൾ വരികയും കൊച്ചുമക്കളെ മർദിക്കുകയും ചെയ്തു
  • തുടർന്നാണ് അരുണിനെയും മർദിച്ചത്
പതിനാലുകാരന് നേരെ അയൽവാസിയുടെ ആക്രമണം; കുട്ടിയുടെ കണ്ണിന് ​ഗുരതര പരിക്ക്

ആലപ്പുഴ: ആലപ്പുഴയിൽ (Alappuzha) പതിനാലുകാരന് നേരെ അയൽവാസിയുടെ ക്രൂരമർദനം. വടികൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ കണ്ണിന് ​ഗുരുതര പരിക്കേറ്റു (Injured). ആലപ്പുഴ പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺ കുമാറിനാണ് മർദനമേറ്റത്. അയൽവാസി ശാർങധരൻ (60) കുട്ടിയെ മർദിച്ചെന്നാണ് പരാതി.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടികളെ കളിക്കാൻ വിളിച്ചുവെന്ന് ആരോപിച്ചാണ് ശാർങധരൻ കുട്ടിയെ മർദിച്ചത്. വടി ഉപയോ​ഗിച്ച് മർദിച്ചുവെന്നാണ് പരാതി. അരുണും ശാർങധരന്റെ കൊച്ചുമക്കളും മറ്റ് കുട്ടികളും ഉൾപ്പെടെ കളിച്ചുകൊണ്ടിരിക്കുന്നിടത്തേക്ക് ഇയാൾ വരികയും കൊച്ചുമക്കളെ മർദിക്കുകയും ചെയ്തു.

ALSO READ: Honor Attack Thiruvananthapuram : കേരളത്തിൽ വീണ്ടും ഭുരഭിമാന മർദ്ദനം, തിരുവനന്തപുരത്ത് യുവാവിനെ ഭാര്യ സഹോദരനും സംഘവും ചേർന്ന് ആക്രമിച്ചു

തുടർന്നാണ് അരുണിനെയും മർദിച്ചത്. വടികൊണ്ട് ശരീരം മുഴുവൻ അടിച്ചു. രക്ഷപ്പെടാൻ ഓടുന്നതിന് ഇടയ്ക്കാണ് കണ്ണിൽ വടികൊണ്ടത്. കുട്ടിയെ ശാർങധരൻ ക്രൂരമായി മർദിച്ചതായി അരുണിന്റെ അച്ഛൻ അനിൽ കുമാർ പറ‍ഞ്ഞു.

പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സയ്ക്ക് വിധേയനാക്കി. തുടർന്ന് പരിക്ക് ​ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News