Personal Loan: പണത്തിന് ആവശ്യം വരുമ്പോള്‍ ഒട്ടുമിക്കവരുടേയും മുന്നില്‍ തെളിയുന്ന ഏക ആശ്രയമാണ് ബാങ്ക് ലോൺ. എന്നാല്‍, ഇന്ന് പേഴ്‌സണൽ ലോണിന് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്ക് വളരെ ഉയര്‍ന്നതാണ്.
ബാങ്ക് ലോണ്‍ എടുക്കുന്നത് വഴി നമ്മുടെ പണത്തിന്‍റെ അത്യാവശ്യം നടക്കും എങ്കിലും പലിശയടക്കം തിരിച്ചടയ്ക്കേണ്ട തുക വളരെ വലുതായിരിയ്ക്കും. അതുകൂടാതെ ലോണ്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ആശങ്കയും അതിരറ്റതാണ്. നമുക്കറിയാം,, ഇന്ന് ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വളരെ ഉയർന്നതാണ്. ഇത് നിങ്ങളുടെ പോക്കറ്റിനെ ഏറെ അപകടത്തിലാക്കും.
Also Read: Mukesh MLA: കുട്ടിയെ എടുത്തത് എന്നിലും ഒരച്ഛൻ ഉള്ളതിനാൽ, എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്; കട്ടക്കലിപ്പില്‍ മുകേഷ്
നിങ്ങള്‍ക്ക് അടിയന്തിരമായി പണത്തിന്‍റെ ആവശ്യം ഉണ്ട്, ലോൺ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് എങ്കില്‍ ബാങ്ക് ലോണ്‍ പലിശ നിരക്ക് സംബന്ധിച്ച ഒരു താരതമ്യ പഠനം ആവശ്യമാണ്. അതായത് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കിലും ലോണ്‍ പ്രോസസിംഗ് ഫീസിലും വ്യത്യാസം ഉണ്ടാവാം.
Also Read: Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!!
ബാങ്ക് വായ്പാ തുകയും പലിശ നിരക്കുമൊക്കെ അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനവും ജോലിയും നിലവിലെ ക്രെഡിറ്റ് സ്കോറിനെയും തിരിച്ചടവ് ശേഷിയുമൊക്കെ കണക്കിലെടുത്തിട്ടാണ് പൊതുവേ തീരുമാനിക്കാറുള്ളത്. ഉയർന്ന പലിശ നിരക്കുള്ള പേഴ്സണൽ ലോൺ തിരിച്ചടവ് മുടങ്ങിയാല്‍ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.
താരതമ്യേന എളുപ്പത്തിൽ അനുവദിച്ചു കിട്ടുന്ന വായ്പയാണ് പേഴ്സണൽ ലോൺ. എന്നിരുന്നാലും ഭവന, വാഹന വായ്പയേക്കാളും ഉയർന്ന പലിശ നിരക്ക് നൽകേണ്ടിവരും. സുരക്ഷിതമല്ലാത്ത വിഭാഗം വായ്പകളായി (ഈട് നൽകിയിട്ടില്ലാത്ത) ഇതിനെ കണക്കാക്കുന്നതാണ് ഇതിനുകാരണം. അതേസമയം രാജ്യത്തെ പ്രധാന ബാങ്കുകളുടെ പേഴ്സണൽ ലോൺ പലിശ നിരക്കും പ്രോസസിംഗ് ഫീസുകളുടെ നിരക്കും ചുവടെ...
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
പലിശ നിരക്ക് : 9.30% മുതൽ 13.40% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 0.50% (ചുരുങ്ങിയത് 500 രൂപ) + ജിഎസ്ടി (വനിതകൾക്ക് കിഴിവ് ലഭിക്കും)
ബാങ്ക് ഓഫ് മഹാരാഷ്ട്ര
പലിശ നിരക്ക് : 10.00% മുതൽ 12.80% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 1.00% (ചുരുങ്ങിയത് 1,000 രൂപ)
ഇന്ത്യൻ ബാങ്ക്
പലിശ നിരക്ക് : 10.00% മുതൽ 11.40% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 1.00% (പരാമാവധി 10,000 രൂപ); സർക്കാർ/ പൊതുമേഖല ജീവനക്കാർക്ക് ഇളവ്
ബാങ്ക് ഓഫ് ബറോഡ
പലിശ നിരക്ക് : 10.10% മുതൽ 18.25% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 1.00% മുതൽ 2.00% വരെ (ചുരുങ്ങിയത് 1,000 രൂപയും പരാമാവധി 10,000 രൂപയും) + ജിഎസ്ടി
പഞ്ചാബ് & സിന്ധ് ബാങ്ക്
പലിശ നിരക്ക് : 10.15% മുതൽ 12.80% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 0.50% മുതൽ 1.00% + ജിഎസ്ടി
ബാങ്ക് ഓഫ് ഇന്ത്യ
പലിശ നിരക്ക് : 10.25% മുതൽ 14.75% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 2.00% (ചുരുങ്ങിയത് 1,000 രൂപയും പരാമാവധി 10,000 രൂപയും)
സിഎസ്ബി ബാങ്ക്
പലിശ നിരക്ക് : 10.25% മുതൽ 22.00% വരെ
പ്രോസസിംഗ്ഫീസ് : വായ്പയുടെ 1.00% (ചുരുങ്ങിയത് 250 രൂപ)
ആക്സിസ് ബാങ്ക്
പലിശ നിരക്ക് : 10.49% മുതൽ 22.00% വരെ
പ്രോസസിംഗ് ഫീസ് : ലഭ്യമല്ല
എച്ച്ഡിഎഫ്സി ബാങ്ക്
പലിശ നിരക്ക് : 10.50% മുതൽ 24.00% വരെ
പ്രോസസിംഗ് ഫീസ് : പരാമാവധി 4,999 രൂപ വരെ
ഐസിഐസിഐ ബാങ്ക്
പലിശ നിരക്ക് : 10.50% മുതൽ 16.00% വരെ
പ്രോസസിംഗ് ഫീസ് : പരാമവധി വായ്പയുടെ 2.50% വരെ + ജിഎസ്ടി
കൊട്ടക് മഹീന്ദ്ര ബാങ്ക്
പലിശ നിരക്ക് : 10.50% മുതൽ 24.00% വരെ
പ്രോസസിംഗ് ഫീസ് : പരാമവധി വായ്പയുടെ 2.50% വരെ + ജിഎസ്ടി & മറ്റ് ഫീസുകളും
കാനറ ബാങ്ക്
പലിശ നിരക്ക് : 10.65% മുതൽ 16.25% വരെ
പ്രോസസിംഗ് ഫീസ് : ഇല്ല
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
പലിശ നിരക്ക് : 10.75% മുതൽ 24.00% വരെ
പ്രോസസിംഗ് ഫീസ് : ചുരുങ്ങിയത് 6,999 രൂപ മുതൽ വായ്പയുടെ 3.50% വരെ + ജിഎസ്ടി
ഇന്ത്യൻ ഓവർസീസ് ബാങ്ക്
പലിശ നിരക്ക് : 10.85% മുതൽ 13.00% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 0.40% മുതൽ 0.75% വരെ
ഐഡിബിഐ ബാങ്ക്
പലിശ നിരക്ക് : 11.00% മുതൽ 15.50% വരെ
പ്രോസസിംഗ് ഫീസ് : വായ്പയുടെ 1.00% (ചുരുങ്ങിയത് 2,500 രൂപ) + ബാധകമായ നികുതികളും
മുകളില്‍ തന്നിരിയ്ക്കുന്ന വിവരങ്ങള്‍ 2023 നവംബർ 23ന് വിവിധ ബാങ്ക് വെബ്സൈറ്റുകളിൽ നൽകിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമെ വായ്പ എടുക്കുന്ന വ്യക്തികളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ചും പലിശ നിരക്കിൽ മാറ്റം വരാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.