Vi Sony LIV Pack : മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ പുഴു സിനിമ സൗജന്യമായി സോണി ലിവലൂടെ കാണാം

Puzhu Movie Sony LIV Subscription ഒരു മാസത്തേക്കുള്ള സോണി ലിവിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : May 10, 2022, 07:29 PM IST
  • ഒരു മാസത്തേക്കുള്ള സോണി ലിവിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്.
  • ഇതിനായി വിഐ 82 രൂപയുടെ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
  • നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിനോടൊപ്പം ആഡ് ഓണായിട്ടാണ് വിഐ പുതിയ ഓഫർ നൽകുന്നത്.
Vi Sony LIV Pack : മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ പുഴു സിനിമ സൗജന്യമായി സോണി ലിവലൂടെ കാണാം

കൊച്ചി : നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് പുഴു. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. താരത്തിന്റെ പുതിയ ചിത്രം കാണുന്നതിനായി പ്ലാറ്റ്ഫോമിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാൻ ഒരുങ്ങുന്നവർക്ക് ഇതാ സന്തോഷ വാർത്ത. നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ ഒരു മാസത്തേക്കുള്ള സോണി ലിവിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്നതാണ്. 

ഇതിനായി വിഐ 82 രൂപയുടെ പ്ലാനാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിനോടൊപ്പം ആഡ് ഓണായിട്ടാണ് വിഐ പുതിയ ഓഫർ നൽകുന്നത്. 4ജിബി ഡേറ്റയ്ക്കൊപ്പം 28 ദിവസത്തേക്കുള്ള സോണി ലിവ് പ്രീമിയം സബ്സ്ക്രിപ്ഷനാണ് വിഐ ഈ പ്ലാനിലുടെ നൽകുന്നത്. നാല് ജിബിയുടെ കാലാവധി 14 ദിവസത്തേക്ക് മാത്രമെ ഉള്ളു. 

ALSO READ : Puzhu Movie: "നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..?" മമ്മൂക്ക ചോദിച്ചു, പുഴു വന്ന വഴിയെക്കുറിച്ച് ഹർഷദ്

കൂടാതെ വിഐ ആപ്പിലെ വിഐ മൂവീസ്, വിഐ ടിവി തുടങ്ങിയ എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കുന്നതാണ്.  വി ഐ ആപ്പിലൂടെ 450ൽ അധികം ലൈവ് ടിവി മറ്റ് ആപ്പുകളുടെ പ്രമീയം കണ്ടെന്റുകളെല്ലാം കാണാൻ സാധിക്കുന്നതാണ്. 

മമ്മൂട്ടിയെ കൂടാതെ പുഴുവിൽ പാർവതി തിരുവോത്ത്, ബാല താരം വാസുദേവ് സജീഷ്, സൈജു കുറുപ്പ്, നദിയ മൊയ്‌ദു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി  നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് ട്രെയ്‌ലറിൽ നൽകുന്ന സൂചന.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News