Train Travel with Pets: ട്രെയിന്‍ യാത്രയില്‍ ഇനി വളര്‍ത്തുനായയേയും കൂട്ടാം, അവയ്ക്കും ലഭിക്കും സീറ്റ്....!!

Train Travel with Pets: നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങളേയും കൂട്ടാം...!!  ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ  വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍  ആസ്വദിക്കാം...!!

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 04:13 PM IST
  • നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങളേയും കൂട്ടാം...!! ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍ ആസ്വദിക്കാം...!!
Train Travel with Pets: ട്രെയിന്‍ യാത്രയില്‍ ഇനി വളര്‍ത്തുനായയേയും കൂട്ടാം, അവയ്ക്കും ലഭിക്കും സീറ്റ്....!!

Train Travel with Pets: അവധിക്കാലമായാല്‍ യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്‌.  ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും  ഒപ്പം കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന സൗകര്യങ്ങളുമാണ്.  

ഇന്ത്യന്‍ റെയില്‍വേ ഇന്ന് പരിഷ്ക്കരണത്തിന്‍റെ പാതയിലാണ്. അനുദിനം, ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്. അടുത്തിടെ ബെര്‍ത്ത്‌ സംബന്ധിച്ച നിയമങ്ങളും, ട്രെയിനില്‍ ഉറങ്ങേണ്ട സമയം സംബന്ധിച്ച നിയമങ്ങളും ടിക്കറ്റ് റിസര്‍വേഷന്‍ സംബന്ധിച്ച  മാറ്റങ്ങളും പുറത്ത് വന്നിരുന്നു. 

Also Read:  Covid-19 In India: രാജ്യത്ത് 134 പേര്‍ക്ക് കൂടി കോവിഡ്, രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന്‍റെ ആവശ്യമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

എന്നാല്‍, ഈ വാര്‍ത്ത ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം  നല്‍കും എന്ന  കാര്യത്തില്‍ തര്‍ക്കമില്ല. അതായത്,  

യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ യാത്രയ്ക്കായി സാധനങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ നമ്മെ ഏറെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അതിലൊന്നാണ് നമ്മള്‍ ഓമനിച്ചു വളര്‍ത്തുന്ന നായകളേയും പൂച്ചകളേയും മറ്റൊരാളെ ഏല്‍പ്പിച്ച് പോകണം എന്നുള്ളത്.  

Also Read:  Pathaan Release: വിദേശത്തും ഷാരൂഖ് ഖാന്‍ ക്രേസ്, അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ ദിവസം തന്നെ  ഹൗസ് ഫുള്‍  

 

എന്നാല്‍, നിങ്ങളുടെ യാത്ര ട്രെയിനിലാണ് എങ്കില്‍ ഇക്കാര്യത്തില്‍ ഇനി വിഷമിക്കേണ്ട....!! അതായത് ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിരിയ്ക്കുകയാണ്. അതായത്, നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങളേയും കൂട്ടാം...!!  ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ  വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍  ആസ്വദിക്കാം...!!

നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് ദൂരെയാത്ര പോകുന്നതിനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗമാണ് ട്രെയിൻ. കാരണം,  ഇത് സുരക്ഷിതവും എളുപ്പവും സാമ്പത്തികമായി നോക്കിയാല്‍ ചിലവ് കുറഞ്ഞതുമാണ്. മൃഗങ്ങളുമൊത്ത് യാത്ര പോകാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് റെയില്‍വേ. അതായത്, റെയില്‍വേ നല്‍കുന്ന സൗകര്യം ഉപയോഗിച്ച് വളരെ കുറഞ്ഞ ചിലവില്‍ നിങ്ങള്‍ക്ക് ഓമന മൃഗങ്ങള്‍ക്കൊപ്പം അവധിക്കാലം ആസ്വദിക്കാം...   

യാത്രക്കാരുടെ വളർത്തു നായ്ക്കൾക്കായി പ്രത്യേക ഇടം രൂപകല്പന ചെയ്യാൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ (എൻഇആർ) ഉദ്യോഗസ്ഥർ അനുമതി നൽകിക്കഴിഞ്ഞു. ട്രെയിനുകളുടെ പവർ കാറുകൾ യാത്രക്കാരുടെ നായ്ക്കൾക്ക് കൂടുകൾ സ്ഥാപിക്കുന്നതിനായി പുനർനിർമ്മിക്കുമെന്ന്  പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. 

യാത്രാവേളയില്‍ വളർത്തുമൃഗങ്ങൾ പ്രത്യേക ഗാർഡിന്‍റെ  മേൽനോട്ടത്തിലായിരിക്കും. എന്നാല്‍, ഉടമകള്‍ അവയ്ക്ക് തങ്ങളുടെ ഓമനകള്‍ക്കായി ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ചെയ്യേണ്ടിവരും. ആവശ്യാനുസരണം യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ട്രെയിന്‍ യാത്രയില്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  അതായത്, കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമ്പോള്‍  വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ചില മുന്‍കരുതലുകള്‍ വേണം. 

വളർത്തുമൃഗങ്ങളുമൊത്തുള്ള ട്രെയിൻ യാത്രയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്..  

1. IRCTC വെബ്സൈറ്റ് വെബ്സൈറ്റിൽ കൂപ്പെ അല്ലെങ്കിൽ ക്യാബിൻ ടിക്കറ്റ് (coupe or cabin Ticket) ബുക്ക് ചെയ്യുക. 

2.   നിങ്ങൾ കയറുന്ന സ്റ്റേഷന്‍റെ ചീഫ് റിസർവേഷൻ ഓഫീസർക്ക് ഒരു അപേക്ഷ നല്‍കുക 

3.  പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് സീറ്റുകൾ/കൂപ്പേകൾ അലോക്കേറ്റ്  ചെയ്യുന്നു. അതിനാല്‍, മൂന്ന് മണിക്കൂർ മുമ്പെങ്കിലും വളർത്തുമൃഗങ്ങളുടെ ഭാരം നൽകേണ്ടതുണ്ട്.

4. വാക്സിൻ റെക്കോർഡ് പരിശോധിക്കുന്നതിനായി നിങ്ങളുടെ വളർത്തുമൃഗത്തെ പാർസൽ ഓഫീസില്‍ എത്തിയ്ക്കുക. നിങ്ങളുടെ ആധാർ കോപ്പിയും ട്രെയിൻ ടിക്കറ്റ് കോപ്പിയും കരുതുക. 

5. വളർത്തുമൃഗങ്ങളെ ലഗേജായാണ് കണക്കാക്കുന്നത്. യാത്രാ ദൂരവും വളർത്തുമൃഗത്തിന്‍റെ തൂക്കവും അടിസ്ഥാനമാക്കിയാണ് നിരക്ക്. ഇത് കിലോയ്ക്ക് 60 രൂപയാണ്.

6.  യാത്രയ്‌ക്ക് 24-48 മണിക്കൂർ മുമ്പ് നിങ്ങളുടെ വളർത്തുമൃഗത്തിന്‍റെ  വാക്‌സിനേഷനും ഫിറ്റ്‌നസ് റെക്കോർഡ് അപ്‌ഡേറ്റുകളും തയ്യാറാക്കുക. 

7.  ഭക്ഷണം, മരുന്നുകൾ, പാത്രങ്ങള്‍, ഡിസ്പോസിബിൾ ബാഗുകൾ, പുതപ്പ് തുടങ്ങി നിങ്ങളുടെ വളര്‍ത്തു മൃങ്ങള്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ കരുതുക 

8. ദീർഘദൂര യാത്രകൾക്ക് മുന്‍പ്  ചെറിയ ദൂരം ട്രെയിനില്‍ യാത്ര ചെയ്ത് നിങ്ങളുടെ ഓമനകളെ പരിശീലിപ്പിക്കുക.  

9. നിങ്ങളുടെ വളർത്തുമൃഗങ്ങള്‍ക്ക് യാത്രയിലുടനീളം ആവശ്യമുള്ള കളിപ്പാട്ടങ്ങള്‍ കരുതുക. 

10.  നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി ട്രെയിന്‍ ഏത്  സ്റ്റേഷനിലാണ് കൂടുതല്‍ സമയം നിര്‍ത്തുന്നത് എന്ന് മുന്‍കൂട്ടി  മനസിലാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News