Forbes List 2024: ആഗോള സമ്പന്ന പട്ടികയിലെ ആ പ്രായം കുറഞ്ഞ മലയാളിയെ അറിയുമോ...? ഇന്ത്യയിലെ യുവ സമ്പന്നർ ഇവരൊക്കെ

younger Malayali in 2024 forbes list: ഡോക്ടർ ആയിരിക്കെ ആരോഗ്യ സംരംഭകത്വത്തിലേക്കിറങ്ങിയ ഷംഷീർ തന്റെ 47ാം വയസ്സിലാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയിലെ രണ്ടാമത്തെ യുവ സമ്പന്നനായി തിരഞ്ഞെടുക്കപ്പെട്ട ഷംഷീറിന്റെ ആസ്തി 3.5 ബില്യൺ  ഡോളറാണ്.

Written by - Zee Malayalam News Desk | Last Updated : Apr 4, 2024, 07:19 PM IST
  • മിഡിൽ ഈസ്റ്റിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയുടെ ശൃംഖലയായ ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ. ഷംഷീർ.
  • ആഗോള സമ്പന്ന പട്ടികയിലെ ഏക യുവ മലയാളിയും അദ്ദേഹമാണ്. പട്ടികയിൽ ഇടം നേടിയ 14 മലയാളികളിൽ മറ്റുളളവരുടെ പ്രായം 60നും 80 നും ഇടയിലാണ്.
Forbes List 2024: ആഗോള സമ്പന്ന പട്ടികയിലെ ആ പ്രായം കുറഞ്ഞ മലയാളിയെ അറിയുമോ...? ഇന്ത്യയിലെ യുവ സമ്പന്നർ ഇവരൊക്കെ

മുംബൈ: ഫോബ്സിന്റെ 2024 വർഷത്തെ ലോകസമ്പന്നരുടെ പട്ടിക പുറത്തിറങ്ങിയപ്പോൾ അഭിമാനിക്കാനുള്ള വക മലയാളികൾക്കുമുണ്ട്. അൻപതുകളിലേക്കെത്തും മുമ്പേ ശതകോടിപതി ആവുകയെന്നത് പലർക്കും ഒരു സ്വപ്നമായി അവശേഷിക്കുമ്പോൾ ആ നേട്ടത്തിന്റെ തിളക്കത്തിലാണ് മലയാളിയായ ഷംഷീർ വയൽ. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനായ ഷംഷീർ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലിയുടെ മരുമകനുമാണ്. ഡോക്ടർ ആയിരിക്കെ ആരോഗ്യ സംരംഭകത്വത്തിലേക്കിറങ്ങിയ ഷംഷീർ തന്റെ 47ാം വയസ്സിലാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയിലെ രണ്ടാമത്തെ യുവ സമ്പന്നനായി തിരഞ്ഞെടുക്കപ്പെട്ട ഷംഷീറിന്റെ ആസ്തി 3.5 ബില്യൺ  ഡോളറാണ്.

മിഡിൽ ഈസ്റ്റിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവയുടെ ശൃംഖലയായ ബുർജീൽ ഹോൾഡിംഗ്‌സിൻ്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ. ഷംഷീർ. ആഗോള സമ്പന്ന പട്ടികയിലെ ഏക യുവ മലയാളിയും അദ്ദേഹമാണ്. പട്ടികയിൽ ഇടം നേടിയ 14 മലയാളികളിൽ മറ്റുളളവരുടെ പ്രായം 60നും 80 നും ഇടയിലാണ്. ഒന്നാമതായ മലയാളി ഇത്തവണയും എം എ യൂസുഫലി തന്നെയാണ്. ശതകോടിപതികളുടെ ആഗോള പട്ടികയിൽ 200 പേരാണ് ഇന്ത്യയിൽ നിന്നും ഇടം നേടിയത്. അതിൽ 50 വയസിന് താഴെയുള്ള അതി സമ്പന്നർ ഏഴു പേരാണ്. അതേസമയം ഡിസ്‌കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സെരോദയുടെ സഹ സ്ഥാപകനായ നിതിൻ കാമത്താണ് രാജ്യത്തെ ഏറ്റവും യുവ സമ്പന്നൻ.

ALSO READ: വർധിച്ച്, വർധിച്ച് സ്വർണവിലയുടെ പോക്ക് ഇതെങ്ങോട്ട്? ഇന്നും വിലയും കൂടി

4.8 ബില്യൺ ഡോളറാണ് 44 കാരനായ നിതിന്റെ ആസ്തി. സഹോദരൻ നിഖിൽ കാമത്തിനൊപ്പം 2010 ൽ നിതിൻ സ്ഥാപിച്ച സെരോദ ആഭ്യന്തര സ്റ്റോക് രംഗത്ത് വൻ മുന്നേറ്റമാണുണ്ടാക്കിയത്. സെരോദ സഹസ്ഥാപകൻ നിഖിൽ കാമത്താണ് പ്രായം കുറഞ്ഞ സമ്പന്നരിൽ മൂന്നാമത് 37 വയസ്.  3.1 ബില്യൺ ആസ്തി. ഹെഡ്ജ് ഫണ്ട് എസ്ആര്എസ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്  സ്ഥാപകനായ കാർത്തിക് ശർമ്മയാണ് നാലാമത്. 49 വയസുള്ള ശർമ്മയുടെ ആസ്തി 2.9 ബില്യനാണ്. പട്ടികയിലെ മറ്റൊരു യുവ സമ്പന്നൻ രവി മോഡിയാണ് (47). പരമ്പരാഗത ഫാഷൻ വസ്ത്ര നിർമ്മാണ രംഗത്തെ പ്രമുഖ സ്ഥാപനമായ വേദാന്ത് ഫാഷന്റെ സ്ഥാപകമാണ് അദ്ദേഹം. 

ഇന്ത്യയിലെ യുവ സമ്പന്നരിൽ ആറും ഏഴും സ്ഥാനങ്ങളിൽ ഓൺലൈൻ വ്യാപാര രംഗത്ത് മുൻനിരയിലുള്ള ഫ്ലിപ്കാർട്ടിന്റെ സ്ഥാപകരായ സച്ചിൻ ബൻസലും (42) ബിന്നി ബൻസലുമാണ് (41) ഇടം നേടിയത്. ബിന്നിയുടെ ആസ്തി 1.4 ബില്യൺ, സച്ചിന്റെ ആസ്തി 1.2 ബില്യൺ. ആമസോണിൽ ഉദ്യോഗസ്ഥരായിരുന്ന ഇരുവരും  2007ലാണ് ഫ്ലിപ്കാർട്ട് സ്ഥാപിച്ചത്. അതേസമയം, ആഗോള അതി സമ്പന്ന പട്ടികയിലാകെ ഇടം നേടിയ 25പേരുടെ പ്രായം 33 വയസോ അതിൽ താഴെയോ ആണ്. ശതകോടീശ്വരൻമാരുടെ ശാരാശരി പ്രായം 66 വയസാണ്. ചിലർ പരമ്പരാഗതമായി ആർജിച്ച സ്വത്തിലൂടെ സമ്പന്നരായവരാണ്. 

മറ്റു ചിലരാകട്ടെ നവീന സംരംഭങ്ങളിലൂടെ ഈ പട്ടികയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ണട സ്ഥാപനമായ എസ്സിലോർലക്സോട്ടിക്കയുടെ ഉടമയായിരുന്ന ലിയനാർഡോ ഡെൽ വെച്ചിയോയുടെ മകൻ ക്ലെമെന്റെ  ഡെൽ വെച്ചിയോ പരമ്പരാഗത സ്വത്തിലൂടെ ലോകത്തെ ഏറ്റവും യുവ സമ്പന്നനായി (4.7 ബില്യൺ  ഡോളർ ആസ്തി). എന്നാൽ  സ്നാപ്ചാറ്റ് സഹസ്ഥാപകൻ  ബോബി മർഫി (35), മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് (39) തുടങ്ങിയവർ സ്വന്തം പ്രയത്നത്തിലൂടെയാണ്  ഈ നേട്ടം കൈവരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News