മൂന്നാർ: തേയിലക്കൊളുന്തിന്‍റെ വിലയിടിവിനെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിയായി ഇടുക്കി പീരുമേട് താലൂക്കുകളിലെ ചെറുകിട കർഷകർ. കൊളുന്ത് കിലോഗ്രാമിന് 12 രൂപ മാത്രമാണ് ലഭിക്കുന്നത്. തേയില കൃഷി ദുരിതം മാത്രമാണ് സമ്മാനിക്കുന്നതെന്നും കർഷകർ പറയുന്നു.
ഇടുക്കി, പീരുമേട് താലൂക്കുകളിൽ ആയിരക്കണക്കിന് ചെറുകിട കർഷകരാണ് തേയില കൃഷി ചെയ്തു ജീവിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം കൂടിയതും വളം, കീടനാശിനികൾ എന്നിവയുടെ വിലവർദ്ധനവും കർഷകരെ പ്രതിസന്ധിയിലാക്കി. കൃഷിച്ചെലവ് പരിഗണിച്ചാൽ ഒരു കിലോഗ്രാം കൊളുന്തിന് 20 രൂപയെങ്കിലും കിട്ടിയാലേ മുതലാകൂ. കിട്ടുന്നത് 12 രൂപ മാത്രം. ഇങ്ങനെ പോയാൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു.
ഉത്പാദനം വർദ്ധിച്ചതോടെ ചെറുകിട കർഷകരുടെ തേയിലക്കൊളുന്തു വാങ്ങാൻ ഫാക്ടറികൾ തയ്യാറാകുന്നില്ല. മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിലെ ഫാക്ടറികളിലേക്ക് തേയിലക്കൊളുന്ത് ശേഖരിച്ചു കൊണ്ടു പോകുന്ന ഇടനിലക്കാർ തുച്ചമായ വിലയാണ് കർഷകർക്ക് നൽകുന്നതും.
കർഷകരുടെ സഹായത്തിനായി പ്രവർത്തിക്കുന്ന ടീ ബോർഡ് പച്ചക്കൊളുന്തിന്‍റെ വിലയിൽ സ്ഥിരത ഉറപ്പാക്കാൻ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം തേയിലക്ക് കിലോ വില 500 രൂപക്ക് മുകളിലാണ് എന്നിട്ടും കർഷകർക്ക് ലാഭമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...