രാജ്യത്ത് പെണ്‍കുട്ടികളുടെ ഉന്നതിക്കായി രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. പദ്ധതി പ്രകാരം പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരിൽ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം.
ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒറ്റ അക്കൗണ്ട് മാത്രമാണ് അനുവദിക്കുക. ഒരു രക്ഷിതാവിന് വീട്ടിൽ അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്കായി മാത്രമെ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അതായത് മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കളാണെങ്കിലും അവർക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു. നിങ്ങൾക്ക് അടുത്തുള്ള ഏതെങ്കിലും ബാങ്കുകള്‍ മുഖേനയോ അല്ലെങ്കിൽ സമീപത്തെ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ പദ്ധതിയിൽ അംഗമാകാം.
പെൺമക്കളുടെ പേരില്‍ നിങ്ങൾക്ക് 15 വര്‍ഷത്തേയ്ക്ക് നിക്ഷേപം നടത്താൻ സാധിക്കും. പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെ മാത്രമാണ് നിക്ഷേപം സാധിക്കുക. കുട്ടിക്ക് 18 വയസാകുമ്പോള്‍ നിക്ഷേപിച്ച മെച്യൂരിറ്റി തുകയുടെ 50 ശതമാനം നിങ്ങൾക്ക് പിന്‍വലിക്കാം. ബാക്കിയുള്ള തുക കുട്ടിക്ക് 21 വയസാകുമ്പോഴും പിന്‍വലിക്കാം. കുറഞ്ഞത് 250 രൂപ മുതൽ ആകെ 1.5 ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥത അവരിലേക്ക് ആകും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.