SBI Latest Update: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം നിരവധി സംവിധാനങ്ങളാണ് നടപ്പാക്കുന്നത്.
അടുത്തിടെ SBI ഉപയോക്താക്കള്‍ക്കായി രണ്ട് പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ചിരിയ്ക്കുകയാണ്. അതായത്, ഒരു കോളില്‍ നിരവധി സേവനങ്ങള്‍ ബാങ്ക് സന്ദര്‍ശിക്കാതെ സാധിച്ചെടുക്കാന്‍ ഇനി ഉപയോക്താക്കള്‍ക്ക് കഴിയും.
ബാങ്കിംഗുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങള്‍ ഇനി ശാഖ സന്ദര്‍ശിക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് സാധിച്ചെടുക്കാന്‍ സാധിക്കും. ഈ സേവനങ്ങള്‍ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്.
"ബാങ്കിംഗുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ആശങ്കകള്‍ക്കും ഇനി വിട പറയാം! 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറിൽ SBI കോൺടാക്റ്റ് സെന്‍ററില്‍ വിളിക്കാം, ഇത് തികച്ചും സൗജന്യമാണ്" SBIയുടെ ട്വീറ്റില്‍ പറയുന്നു.
Say goodbye to all your banking worries!
Call SBI Contact Centre toll-free at 1800 1234 OR 1800 2100.#SBI #SBIContactCentre #TollFree #PhoneBanking #AmritMahotsav #AzadiKaAmritMahotsavWithSBI pic.twitter.com/ACJVwpqo63— State Bank of India (@TheOfficialSBI) June 26, 2022
SBIയുടെ പുതിയ ടോൾ ഫ്രീ നമ്പരില്‍ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും ലഭ്യമാകുന്ന സേവനങ്ങൾ ചുവടെ :-
1. അക്കൗണ്ട് ബാലൻസ്, അവസാന 5 പണമിടപാടുകള്‍ അറിയാം.
2. ATM കാർഡ് ബ്ലോക്കിംഗ്, കാര്‍ഡ് ഡിസ്പാച്ച് സ്റ്റാറ്റസ്
3. ചെക്ക് ബുക്ക് ഡിസ്പാച്ച് സ്റ്റാറ്റസ്
4. ടിഡിഎസ് വിശദാംശങ്ങളും നിക്ഷേപ പലിശ സർട്ടിഫിക്കറ്റും ഇ-മെയിൽ വഴി ലഭ്യമാക്കാം.
5. ഉപയോഗിച്ചിരുന്ന ATM കാര്‍ഡ് ബ്ലോക്ക് ചെയ്തതിന് ശേഷം പുതിയ എടിഎം കാർഡിനായി അപേക്ഷിക്കാം.
കൂടാതെ, SBI തങ്ങളുടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. +91-8294710946 അല്ലെങ്കിൽ +91-7362951973 എന്നിവയിൽ നിന്നുള്ള കോളുകൾ സ്വീകരിക്കരുതെന്ന് SBI മുന്നറിയിപ്പ് നല്‍കുന്നു. KYC അപ്‌ഡേറ്റിനായി ലിങ്ക് സഹിതമാണ് ഈ നമ്പറുകളിൽ നിന്ന് കോളുകളും SMS ഉം ലഭിക്കുന്നത്. ഈ സന്ദേശങ്ങളോട് ഒരിയ്ക്കലും പ്രതികരിയ്ക്കരുത് എന്നാണ് SBI നല്‍കുന്ന കര്‍ശന മുന്നറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...