SBI Alert: മാർച്ച് 23-ന് യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെടും, മുന്നറിയിപ്പ് നല്‍കി എസ്ബിഐ

SBI Alert: ബാങ്കിന്‍റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, മാർച്ച് 23 ന് ഒരു നിശ്ചിത കാലയളവിലേക്ക് നിരവധി എസ്ബിഐ ഓൺലൈൻ, ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല.    

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 09:23 PM IST
  • SBI പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് ശനിയാഴ്ച (മാർച്ച് 23) ഒരു മണിക്കൂർ ബാങ്കിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.
SBI Alert: മാർച്ച് 23-ന് യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെടും, മുന്നറിയിപ്പ് നല്‍കി എസ്ബിഐ

SBI Alert: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI. അറിയിപ്പ് അനുസരിച്ച്   SBI ഇന്‍റർനെറ്റ് ബാങ്കിംഗ്, Yono Lite, Yono Business Web & Mobile App, YONO, UPI എന്നിവ മാര്‍ച്ച്‌ 23 ശനിയാഴ്ച പരിമിത സമയത്തേയ്ക്ക് ലഭ്യമാകില്ല. 

Also Read:  IRCTC Update: ട്രെയിനുകളിലെ കാറ്ററിംഗ് സംവിധാനത്തില്‍  ജൂലൈ മുതൽ വന്‍ മാറ്റം

ബാങ്ക് പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച്  ശനിയാഴ്ച (മാർച്ച് 23) ഒരു മണിക്കൂർ ബാങ്കിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. ബാങ്കിന്‍റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, മാർച്ച് 23 ന് ഒരു നിശ്ചിത കാലയളവിലേക്ക് നിരവധി എസ്ബിഐ ഓൺലൈൻ, ആപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല.  

Also Read:  Solar Eclipse 2024: ഹോളിയ്ക്ക് 15 ദിവസത്തിന് ശേഷം സൂര്യഗ്രഹണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  
 
ഏതൊക്കെ സേവനങ്ങൾ ലഭ്യമാകില്ല?

ഇന്‍റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ്, യോനോ, യുപിഐ എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടേക്കുമെന്ന് എസ്ബിഐ വെബ്സൈറ്റ് പറയുന്നു. 

ഏതൊക്കെ സമയങ്ങളിൽ സേവനങ്ങൾ ലഭ്യമാകില്ല?

ഷെഡ്യൂൾ ചെയ്‌ത നടപടി മൂലം, ഇന്‍റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ്, YONO, UPI എന്നിവയുടെ സേവനങ്ങൾ 2024 മാർച്ച് 23-ന് 01:10 മണിക്കൂർ IST നും 02:10 മണിക്കൂർ IST നും ഇടയിൽ ലഭ്യമാകില്ല. ഈ കാലയളവിൽ, യുപിഐ ലൈറ്റിന്‍റേയും എടിഎമ്മിന്‍റെയും സേവനങ്ങൾ ലഭ്യമാകും," എസ്ബിഐ അറിയിച്ചു

എന്താണ് യുപിഐ ലൈറ്റ്?

2022 സെപ്റ്റംബറിൽ നാഷണൽ പേയ്‌മെന്‍റ്  കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.  രാജ്യത്ത് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുപിഐ സംവിധാനമാണ് ഇത്. ഇതിലൂടെ  500 രൂപവരെയുള്ള ഇടപാടുകൾ ഈസിയായി നടത്താം. യുപിഐ ലൈറ്റ് അക്കൗണ്ടിൽ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്.

യുപിഐ ലൈറ്റ് ഉപയോഗിക്കും വിധം

 ഇടപാടുകൾ നടത്താൻ, ആപ്പിലെ വാലറ്റിൽ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ട്രാൻസഫർ ചെയ്യേണ്ടതുണ്ട്. തുടർന്ന്, ഈ പണം ഉപയോഗിച്ച് വാലറ്റിൽ നിന്ന് യുപിഐ ലൈറ്റ് വഴി ഇടപാടുകൾ നടത്താം.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News