മാർച്ച് 31നകം ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങളിൽ തടസങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. തടസങ്ങളില്ലാതെ സേവനങ്ങള ലഭ്യമാകണമെങ്കിൽ നിർബന്ധമായും ആധാറും പാനും ബന്ധിപ്പിക്കണമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു. 2022 മാർച്ച് 31-നകം ആധാറുമായി സീഡ് ചെയ്യാത്ത പാൻ അസാധുവായി കണക്കാക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.
പാൻ കാർഡ് അസാധുവായാൽ പിന്നെ ബാങ്കിംഗ് ഇടപാടുകളിൽ തടസം നേരിടും. കോവിഡിനെ തുടർന്ന് ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് സമയം നീട്ടി നൽകിയിരുന്നു. 2021 സെപ്തംബറിൽ അവസാനിക്കേണ്ടിയിരുന്ന സമയമാണ് മാർച്ച് 31 വരെ നീട്ടി നൽകിയത്.
ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യുന്നത് എങ്ങനെ:
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക.
അതിൽ 'ലിങ്ക് ആധാർ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പാൻ, ആധാർ നമ്പർ, മുഴുവൻ പേര് എന്നിവ പൂരിപ്പിക്കുക.
'ലിങ്ക് ആധാർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ പാൻ ആധാർ ലിങ്കിംഗ് പൂർത്തിയാകും.
ആവശ്യമായ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം, ഐടി വകുപ്പ് നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ ആധാർ വിശദാംശങ്ങളുമായി ക്രോസ്-ചെക്ക് ചെയ്യും. ഇതിനുശേഷം, ലിങ്കിംഗ് പൂർത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...