RBI New Bank Locker Rules: ലോക്കറിൽനിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയാല്‍...? പുതിയ നിയമവുമായി RBI

നിങ്ങളുടെ വിലയേറിയ വസ്തുക്കളും രേഖകളും ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ RBI പുറപ്പെടുവിച്ചിരിയ്ക്കുന്ന ഈ അറിയിപ്പ് നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 05:45 PM IST
  • നിങ്ങളുടെ വിലയേറിയ വസ്തുക്കളും രേഖകളും ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ RBI പുറപ്പെടുവിച്ചിരിയ്ക്കുന്ന ഈ അറിയിപ്പ് നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.
  • ബാങ്ക് ലോക്കര്‍ സംബന്ധിച്ച നിയമങ്ങള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)മാറ്റുകയാണ്.
  • RBI നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍ അടുത്ത വര്‍ഷം ജനുവരി 1, അതായത് ജനുവരി 1, 2022 മുതല്‍ നിലവില്‍ വരും.
RBI New Bank Locker Rules: ലോക്കറിൽനിന്നും  വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയാല്‍...?  പുതിയ നിയമവുമായി  RBI

RBI New Bank Locker Rules: നിങ്ങളുടെ വിലയേറിയ വസ്തുക്കളും രേഖകളും ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ RBI പുറപ്പെടുവിച്ചിരിയ്ക്കുന്ന ഈ അറിയിപ്പ് നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. 

ബാങ്ക് ലോക്കര്‍ (Bank Locker) സംബന്ധിച്ച നിയമങ്ങള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  (RBI)മാറ്റുകയാണ്. RBI നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍ അടുത്ത വര്‍ഷം  ജനുവരി 1, അതായത് ജനുവരി 1, 2022 മുതല്‍  നിലവില്‍ വരും. 

പുതിയ നിയമം നടപ്പാക്കുന്നതിന് മുന്‍പായി  RBI (Reserve Bank of India) ഉപഭോക്താക്കളുടെ നേര്‍ക്കുള്ള  ബാങ്കുകളുടെ  ഉത്തരവാദിത്തം  നിര്‍ണ്ണയിക്കും. 

ആർബിഐയുടെ  (RBI)യുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലോക്കറിൽ  സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾക്ക് ബാങ്ക് അവരുടെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിനായി   ബാങ്കുകൾ അവരുടെ ബോർഡ് അംഗീകരിച്ച ഒരു പുതിയ നയം രൂപീകരിക്കേണ്ടതായി വരും. ഇപ്പോള്‍ നിലവിലുള്ള നിയമം അനുസരിച്ച്  പ്രകൃതി ദുരന്തം (Act of God), അതായത്   ഭൂകമ്പം, വെള്ളപ്പൊക്കം, ഇടിമിന്നൽ,  കൊടുങ്കാറ്റ് എന്നിവ മൂലമുള്ള  നഷ്ടങ്ങള്‍ക്ക് ബാങ്ക്  ഉത്തരവാദിയല്ല.

RBI നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ നിങ്ങള്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുമെന്ന് നോക്കാം. 

മോഷണം, ചതി  എന്നിവയിലൂടെ ബാങ്ക് ലോക്കറില്‍ വച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായാല്‍  ബാങ്ക് നഷ്ടപരിഹാരം നൽകും. 

ബാങ്കിന്‍റെ സുരക്ഷയുടെ ഉത്തരവാദിത്വം ബാങ്കിനാണ്. മോഷ്ടാക്കളില്‍നിന്നും ബാങ്ക് സംരക്ഷിക്കുക എന്നത് ബാങ്കിന്‍റെ    ഉത്തരവാദിത്വമാണ്.  ബാങ്കിന്‍റെ പരിസരത്ത് ശരിയായ സുരക്ഷാ ക്രമീകരണങ്ങള്‍  ഉറപ്പക്കേണ്ടിയിരിയ്ക്കുന്നു.  കൂടാതെ, ലോക്കറുകളുള്ള ബാങ്കിന്‍റെ പരിസര സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും ബാങ്കിനായിരിക്കും.  കൂടാതെ,  തീപിടിത്തം, മോഷണം, കെട്ടിടം തകർച്ച അല്ലെങ്കിൽ വഞ്ചന എന്നിവ ഉണ്ടായാല്‍  ബാങ്കുകളുടെ ബാധ്യത ഉപഭോക്താക്കളുടെ  വാർഷിക വാടകയുടെ 100 മടങ്ങ് ആയി പരിമിതപ്പെടുത്തും.

Also Read: Fake Currency: ഇന്ത്യൻ വിപണിയിൽ 500 ന്‍റെ കള്ളനോട്ട് വ്യാപകം, മുന്നറിയിപ്പുമായി RBI

പണമടച്ചില്ലെങ്കിൽ ലോക്കർ തുറക്കാന്‍ ബാങ്കിന് അധികാരം 

ബാങ്ക്  ലോക്കറിന്‍റെ  വാടക തുടർച്ചയായി മൂന്ന് വർഷമായി ഉപഭോക്താവ് അടച്ചില്ലെങ്കിൽ, ബാങ്കിന് അതിന്മേൽ നടപടിയെടുക്കുകയും നിശ്ചിത നടപടിക്രമങ്ങൾക്ക് ശേഷം  ലോക്കർ തുറക്കുകയും ചെയ്യാം.

നിയമവിരുദ്ധമായ വസ്തുക്കള്‍  ലോക്കറില്‍  സൂക്ഷിക്കാൻ കഴിയില്ല

Also Read: FD Rules Changed: നിങ്ങളുടെ എഫ്ഡി തുക പിൻവലിക്കാൻ മറന്നോ? RBI യുടെ പുതിയ നിയമം ശ്രദ്ധിക്കുക

RBI യുടെ പുതിയ  നിയമങ്ങൾ അനുസരിച്ച്, ബാങ്കുകൾ ലോക്കർ കരാറിൽ ഒരു വ്യവസ്ഥ ഉൾപ്പെടുത്തേണ്ടിവരും.,  അതായത്  ലോക്കറില്‍   ഉപഭോക്താവിന് നിയമവിരുദ്ധമോ അപകടകരമോ ആയ സാധനങ്ങൾ  സൂക്ഷിക്കാൻ കഴിയില്ല. ഏതെങ്കിലും ഉപഭോക്താവ്  ലോക്കറിൽ നിയമവിരുദ്ധമോ അപകടകരമോ ആയ എന്തെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് ബാങ്ക് സംശയിക്കുന്നുവെങ്കിൽ ഉപഭോക്താവിനെതിരെ ബാങ്കിന് നടപടി സ്വീകരിക്കാം. 

ലോക്കര്‍ ലഭ്യമല്ല, ആവശ്യക്കാര്‍ ഏറെയുണ്ട് എങ്കില്‍, ആവശ്യക്കാരുടെ എണ്ണവും ലോക്കറിന്‍റെ ലഭ്യതയും അനുസരിച്ച്   waiting list ബാങ്ക് പുറത്തിറക്കണം.   ഓരോ ബ്രാഞ്ചിലെയും ഒഴിഞ്ഞ ലോക്കറുകൾ സംബന്ധിച്ച വിവരങ്ങളും ലോക്കര്‍ അനുവദിക്കുന്നതിനുള്ള വെയിറ്റ് ലിസ്റ്റ് വിവരങ്ങളും ബാങ്കുകൾ തയ്യാറാക്കണം.. 

RBI യുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിന്‍റെ  നിലവിലുള്ള ഉപഭോക്താക്കൾക്ക് ലോക്കർ സൗ കര്യത്തിനായി അപേക്ഷിക്കാം. അതുകൂടാതെ, ബാങ്കുമായോ മറ്റ് ബാങ്കിംഗ് സംവിധാനങ്ങളുമായോ ബന്ധമില്ലാത്ത ഉപഭോക്താക്കൾക്കും ലോക്കര്‍ സൗകര്യങ്ങൾ നൽകാന്‍ സാധിക്കും.

ലോക്കര്‍ ഉടമകൾ മരണപ്പെട്ടാൽ നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശികൾ  സമര്‍പ്പിക്കുന്ന ക്ലെയിമിന്‍റെ  അടിസ്ഥാനത്തിൽ 15 ദിവസത്തിനുള്ളിൽ ബാങ്കുകൾ നിക്ഷേപം കൈമാറിയിരിക്കണം.

ലോക്കറുകൾ മാറ്റുന്നതിനുള്ള പുതിയ നിയമങ്ങൾ
ഉപഭോക്താവിനെ അറിയിച്ചതിനുശേഷം മാത്രമേ ബാങ്കുകൾക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ലോക്കർ മാറ്റാൻ കഴിയൂ.  സ്ട്രോംഗ് റൂം സംരക്ഷിക്കാൻ ബാങ്ക് മതിയായ നടപടികൾ കൈക്കൊള്ളേണ്ടിവരും.  Entry / Exit സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് 180 ദിവസമെങ്കിലും സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News