എടിഎം തട്ടിപ്പ്: എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ലക്ഷകണക്കിന് രൂപ കവര്‍ന്നു

തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കവര്‍ന്നതായി പരാതി‌. കഴിഞ്ഞ രണ്ട് ദിവസം  വെള്ളയമ്പലം ആള്‍ത്തറയിലെ എടിഎം കൌണ്ടറുകളില്‍ നിന്ന് പണമെടുത്തവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. പണമെടുത്തവരുടെ പിന്‍ നമ്പര്‍‌ ചോര്‍ത്തിയാണ് പണം കവര്‍ന്നത്. പണം നഷ്ടമായ നിരവധിപേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Last Updated : Aug 8, 2016, 05:24 PM IST
എടിഎം തട്ടിപ്പ്:  എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ലക്ഷകണക്കിന് രൂപ കവര്‍ന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കവര്‍ന്നതായി പരാതി‌. കഴിഞ്ഞ രണ്ട് ദിവസം  വെള്ളയമ്പലം ആള്‍ത്തറയിലെ എടിഎം കൌണ്ടറുകളില്‍ നിന്ന് പണമെടുത്തവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. പണമെടുത്തവരുടെ പിന്‍ നമ്പര്‍‌ ചോര്‍ത്തിയാണ് പണം കവര്‍ന്നത്. പണം നഷ്ടമായ നിരവധിപേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുംബൈയിലെ വര്‍ളിയില്‍ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. വര്‍ളിയില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായാണ് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പണം പിന്‍വലിക്കുന്നവര്‍ രഹസ്യപിന്‍ ഉപയോഗിക്കുന്നത് ദൃശ്യമാകാന്‍ പ്രത്യേക കാമറകളും കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഗുരുതരമായ സുരക്ഷ വീഴ്ചയാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെടാന്‍ കാരണമായിരിക്കുന്നതെന്നാണ് പരാതികള്‍ ഉയരുന്നത്. വെള്ളയമ്പലത്തെ ബാങ്ക് ശാഖയോട് ചേര്‍ന്ന എടിഎം കൗണ്ടറില്‍ നിന്നും പണം നഷ്ടമായതിന്‍റെ അങ്കലാപ്പിലാണ് അധികൃതര്‍. ബാങ്ക് അധികൃതരും ഇതു സംബന്ധിച്ച പരിശോധന തുടങ്ങിക്കഴിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending News