ന്യൂഡൽഹി: Repo Rate: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പണനയ സമിതിയുടെ (MPC) 3 ദിവസത്തെ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് (RBI Governor Shaktikanta Das) ആണ് പലിശ നിരക്കിൽ എടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ഇതിലൂടെ പണപ്പെരുപ്പം നേരിടുന്ന സാധാരണക്കാർക്ക് ആർബിഐ (RBI) വലിയ ആശ്വാസമാണ് നൽകിയത്. വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കേണ്ടതില്ലെന്ന് ആർബിഐ തീരുമാനിച്ചു.
റിപ്പോ നിരക്ക് - റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല (Repo rate - no change in reverse repo rate)
റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ (Repo Rate) മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അത് 4 ശതമാനമായി നിലനിർത്തുകയാണെന്നും ശക്തികാന്ത ദാസ് (Shaktikanta Das) അറിയിച്ചു. ഇതോടൊപ്പം റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate) മാറ്റമില്ലാതെ നിലനിർത്താനും ആർബിഐ തീരുമാനിച്ചു, ഈ പാദത്തിൽ ഇത് 3.35 ശതമാനമായിതന്നെ തുടരും.
തുടർച്ചയായ ഒമ്പതാം തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല (No change in repo rate for the 9th time in a row)
തുടർച്ചയായ 9 മത്തെ തവണയാണ് റിപ്പോ നിരക്കിൽ (Repo Rate) മാറ്റമില്ലാതെ തുടരുന്നത്. നേരത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2020 മേയിൽ റിപ്പോ നിരക്ക് കുറച്ചിരുന്നു. 2001 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഈ റിപ്പോ നിരക്ക്.
Also Read: RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് എന്താണ്? (What is Repo and Reverse Repo Rate?)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കിനെ റിപ്പോ നിരക്ക് എന്ന് വിളിക്കുന്നു. ഈ വായ്പ ഉപയോഗിച്ച് ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നു. അതായത്, റിപ്പോ നിരക്ക് കുറയുമ്പോൾ വായ്പയുടെ പലിശ നിരക്ക് കുറവായിരിക്കും, റിപ്പോ നിരക്ക് വർദ്ധിക്കുമ്പോൾ ബാങ്കുകൾക്ക് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയും.
മറുവശത്ത് റിവേഴ്സ് റിപ്പോ നിരക്ക് (Reverse Repo Rate) റിപ്പോ നിരക്കിന് നേർവിപരീതമാണിത്. ഇത് ബാങ്കുകളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ആർബിഐ (RBI) പലിശ നൽകുന്ന നിരക്കാണ്. വിപണികളിലെ പണലഭ്യത നിയന്ത്രിക്കുന്നത് റിവേഴ്സ് റിപ്പോ നിരക്കിലൂടെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...