Repo Rate Hike: റിപ്പോ നിരക്ക് വീണ്ടും കൂട്ടി; വായ്പാ പലിശ ഇനിയും ഉയർന്നേക്കും

Repo Rate: മെയ് മാസത്തിൽ മുൻകൂട്ടി അറിയിക്കാതെയുള്ള ആർബിഐയുടെ അസാധരണം യോഗം ചേർന്ന് 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധന വരുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 11:04 AM IST
  • തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്.
  • 0.50 ശതമാനം ആണ് ഇത്തവണ കൂട്ടിയത്.
  • ഇതോടെ 5.40 ശതമാനമായി റിപ്പോ നിരക്ക്.
Repo Rate Hike: റിപ്പോ നിരക്ക് വീണ്ടും കൂട്ടി; വായ്പാ പലിശ ഇനിയും ഉയർന്നേക്കും

മുംബൈ: റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. 0.50 ശതമാനം ആണ് ഇത്തവണ കൂട്ടിയത്. ഇതോടെ 5.40 ശതമാനമായി റിപ്പോ നിരക്ക്. പണപ്പെരുപ്പവം ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് റിപ്പോ നിരക്ക് വീണ്ടും വർധിപ്പിക്കാൻ കാരണം. നിരക്ക് വർധിപ്പിച്ചതോടെ ബാങ്ക് വായ്പാ പലിശ ഇനിയും കുത്തനെ ഉയരാനാണ് സാധ്യത. 

മെയ് മാസത്തിൽ മുൻകൂട്ടി അറിയിക്കാതെയുള്ള ആർബിഐയുടെ അസാധരണം യോഗം ചേർന്ന് 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധന വരുത്തിയത്. തുടർച്ചയായ മൂന്നാം തവണയും നിരക്കിൽ വര്‍ധനയുണ്ടായതോടെ റിപ്പോ നിരക്ക് വർധന 1.40ശതമാനമായി. രാജ്യത്തെ പണപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്. ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു.

Also Read: Cash Limit At Home: എത്രമാത്രം രൂപയും സ്വര്‍ണവും വീട്ടില്‍ സൂക്ഷിക്കാം?

 

എന്താണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഈ പലിശ നിരക്ക് ഉയരുന്നതോട് സ്വഭാവികമായി ബാങ്കുകൾ തങ്ങളുടെ വിവിധ ലോണുകളുടെ പലിശ നിരക്കുകളും വർധിപ്പിക്കുന്നതാണ്. സാധാരണയായ 5 മുതൽ 10 ബേസിസ് പോയിന്റുകളാണ് ആർബിഐ റിപ്പോ നിരക്കിൽ ഉയർത്താറുള്ളത്. ഇത്തവണ 50 ബിപിഎസ് ഉയർത്തുന്നതോട് ബാങ്ക് നൽകുന്ന വായ്പകൾക്കും അതെ കണക്കിൽ പലിശയും വർധിപ്പിക്കും. ബാങ്കുകളിൽ നിന്ന് ആർബിഐ പണമെടുക്കുകയാണെങ്കിൽ അതിനും റിസർവ് ബാങ്ക് പലിശ നൽകും. അതിനെയാണ് റിവേഴ്സ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. 

7th Pay Commission : സർക്കാർ ജീവനക്കാരുടെ ശമ്പളവർധനവ്, സ്ഥാനക്കയറ്റം എന്നിവയിൽ ഉടൻ മാറ്റം കൊണ്ടുവന്നേക്കും

ന്യൂ ഡൽഹി : സർക്കാർ ജീവനക്കാരുടെ ശമ്പളവർധനവ് സ്ഥാനക്കയറ്റം തുടങ്ങിയവ നിർണയിക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്രം. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ജീവനക്കാർക്ക് അവരുടെ ഗ്രേഡ്, ലെവൽ അനുസരിച്ചാണ് ശമ്പള വർധനവ് നിർണയിക്കുന്നത്. ഈ സ്ലാബുകൾ നിർണയിക്കുന്നത് ഫിറ്റ്മെറ്റ് ഫാക്ടർ പ്രകാരമാണ്. 

പുതിയ മാനദണ്ഡപ്രകാരം 14 ശതമാനം വരെ ജീവനക്കാർക്ക് ശമ്പളവർധനവ് ഉണ്ടാകും. നിലവിൽ സ്ഥാനക്കയറ്റിത്തിന് ശമ്പളവർധനവിന് മാത്രമാകും പ്രയോജനപ്പെടുത്തുക. ശമ്പളം യാന്ത്രികമായി പുനഃപരിശോധിക്കാനുള്ള നടപടികളും കേന്ദ്രം പരിഗണിച്ചേക്കുമെന്ന് സീ ബിസിനെസ് റിപ്പോർട്ട് ചെയ്യുന്നു. 

അതായത് ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) 50 ശതമാനമാകുമ്പോൾ തനിയെ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സംവിധാനം കേന്ദ്രം ഏർപ്പെടുത്തും. അതുപോലെ തന്നെ ജീവനക്കാരുടെ ഗ്രേഡ് മാറ്റവും ഇത്തരത്തിൽ നിർണയിക്കുന്നതായിരിക്കും. 

വളരെയേറെ നാളായ ശമ്പളക്കമ്മീഷൻ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നിർണയിക്കുന്നത്. സർക്കാർ ഈ സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് അസോസിയേഷൻ മുൻ അസിസ്റ്റന്റെ സെക്രട്ടറി ജനറൽ ഹരിശങ്കർ തിവാരി സീ ബിസിനെസിനോട് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News