PM Kisan News: പിഎം കിസാന്‍ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത, ഈ കർഷകരുടെ അക്കൗണ്ടില്‍ എത്തും 6000 രൂപ!!

PM Kisan news:  ഇത്തവണ ഏതെങ്കിലും കാരണവശാല്‍ കര്‍ഷകര്‍ക്ക് 2000 രൂപ ഇൻസ്‌റ്റാൾമെന്‍റ്  ലഭിച്ചില്ലെങ്കിൽ, PM-Kisan Helpdesk വഴി നിങ്ങൾക്ക് പരാതി നൽകാം

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 12:50 PM IST
  • പിഎം കിസാന്‍ സമ്മാന നിധിയുടെ മുടങ്ങിക്കിടന്ന മുന്‍ ഗഡുക്കളും കേന്ദ്ര സർക്കാർ കർഷകർക്ക് നൽകുന്നു. യഥാർത്ഥത്തിൽ, KYC പൂർത്തിയാകാത്തതിനാൽ, ചില കർഷകര്‍ക്ക് 13, 14 ഗഡുക്കളുടെ പണം ലഭിച്ചിരുന്നില്ല.
PM Kisan News: പിഎം കിസാന്‍ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത, ഈ കർഷകരുടെ അക്കൗണ്ടില്‍ എത്തും 6000 രൂപ!!

PM Kisan News: ഛഠ് പൂജയ്ക്ക് മുന്‍പായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത നല്‍കിയിരുന്നു.  പിഎം കിസാന്‍ സമ്മാന നിധിയുടെ 15-ാം ഗഡുവായ 2000 രൂപ ഡിബിടി വഴി കർഷകര്‍ക്ക് നല്‍കിയിരുന്നു.  

നവംബർ 15 ന് ജാർഖണ്ഡിലെ ഖുന്തിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് 8 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി മോദി 15-ാം ഗഡുവായ 2000 രൂപ കൈമാറിയത്.  

Also Read:  Horoscope November 18, 2023: ഇടവം, കന്നി, മകരം രാശിക്കാര്‍ക്ക് അടിപൊളി ദിവസം; ഇന്നത്തെ ജാതകം അറിയാം  

എന്നാല്‍, ഇപ്പോള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തുകയാണ്. അതായത്, മുടങ്ങിക്കിടന്ന മുന്‍ ഗഡുക്കളും കേന്ദ്ര സർക്കാർ കർഷകർക്ക് നൽകുന്നു. യഥാർത്ഥത്തിൽ, KYC പൂർത്തിയാകാത്തതിനാൽ, ചില കർഷകര്‍ക്ക്  13, 14 ഗഡുക്കളുടെ പണം ലഭിച്ചില്ല. KYC പൂർത്തിയാക്കിയ സാഹചര്യത്തില്‍ ഇപ്പോൾ അവരുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറുന്നു എന്നാണ് റിപ്പോര്‍ട്ട്. അതായത്, ചില കര്‍ഷകര്‍ക്ക് ഒറ്റ തവണയായി  6000 രൂപ അക്കൗണ്ടിൽ ലഭ്യമാണ്.  

Also Read:   Shani Dev Favourite Zodiac People: ശനി ദേവന്‍റെ പ്രിയപ്പെട്ട രാശിക്കാര്‍ ഇവരാണ്, എപ്പോഴും കൃപ വര്‍ഷിക്കും!! 
 
14-ാം ഗഡു മുടങ്ങിയവര്‍ക്ക് 4000 രൂപയും 13-ാം ഗഡു മുതല്‍ മുടങ്ങിയവര്‍ക്ക് ഒറ്റ തവണയായി 6000 യുമാണ്‌ ലഭിക്കുക. 

ഇത്തവണ ഏതെങ്കിലും കാരണവശാല്‍ കര്‍ഷകര്‍ക്ക് 2000 രൂപ ഇൻസ്‌റ്റാൾമെന്‍റ്  ലഭിച്ചില്ലെങ്കിൽ, PM-Kisan Helpdesk വഴി നിങ്ങൾക്ക് പരാതി നൽകാം. ഇതുകൂടാതെ, നിങ്ങൾക്ക് 011-24300606, 155261 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിലോ ടോൾ ഫ്രീ നമ്പറിലോ 18001155266 എന്ന നമ്പറിലോ പരാതി നൽകാം. നിങ്ങളുടെ പരാതി pmkisan-ict@gov.in അല്ലെങ്കിൽ pmkisan-funds@gov.in എന്ന വിലാസത്തില്‍ ഇമെയിൽ വഴിയും പരാതി നല്‍കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News