PF Interest: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപ പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തി ഇപിഎഫ്ഒ

EPF Interest Rate: 2022-23 സാമ്പത്തിക വർഷത്തിൽ പ്രൊവിഡന്റ് ഫണ്ടിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 01:25 PM IST
  • ധനമന്ത്രാലയം മുഖേന കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് ശേഷം ഇപിഎഫ്ഒ പലിശ നിരക്ക് നിലവില്‍ വരും
  • സർക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും
PF Interest: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപ പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തി ഇപിഎഫ്ഒ

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്ക് പലിശനിരക്ക് വർധിപ്പിച്ചു. പിഎഫ് പലിശനിരക്ക്‌ 8.15 ശതമാനമായി ഉയര്‍ത്തി. പിഎഫ്‌ നിക്ഷേപത്തിന്റെ 2022–23 സാമ്പത്തിക വർഷത്തിലെ പലിശനിരക്കാണ് വർധിപ്പിച്ചത്. റിട്ടയര്‍മെന്റ് ഫണ്ട് ബോഡി എപിഎഫ്ഒ ചൊവ്വാഴ്ച ചേർന്ന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

2021-22 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.1 ശതമാനമായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമായിരുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ അപെക്‌സ് ഡിസിഷൻ മേക്കിംഗ് ബോഡി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിറ്റി) ചൊവ്വാഴ്ച നടന്ന യോഗത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ ഇപിഎഫിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

ALSO READ: RBI Update: ഏപ്രിൽ 3ന് ധനനയ അവലോകന യോഗം, റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിക്കാന്‍ സാധ്യത

ധനമന്ത്രാലയം മുഖേന കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് ശേഷം ഇപിഎഫ്ഒ പലിശ നിരക്ക് നിലവില്‍ വരും. സർക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 2015-16 (8.8 ശതമാനം), 2016-17 (8.65 ശതമാനം), 2017-18 (8.55 ശതമാനം) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ പലിശ നിരക്കുകള്‍. 2020-21 ലെ 8.5 ശതമാനത്തിൽ നിന്ന് 2021-22 ലെ ഇപിഎഫിന്റെ പലിശ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News