Petrol Diesel Price Hike : രാജ്യത്തെ ഇന്ധന വില 15-22 രൂപ വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

എണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാർ ചിലപ്പോൾ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാം. പക്ഷെ അത് വില കുറയ്ക്കുകയല്ല ഒരു പരിധിയിലധികം വില വർധിക്കാതിരിക്കാൻ മാത്രമെ സഹയിക്കു.

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 01:06 PM IST
  • പെട്രോൾ ഡീസൽ വില കുതിച്ചുയരാൻ സാധ്യയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഇരു രാജ്യങ്ങൾക്കിടെയുള്ള പ്രശ്നങ്ങളെ തുടർന്ന് ബാരലിന് 95 ഡോളർ വിലയായിരുന്ന ക്രൂഡോയിൽ ഇന്ന് അത് 125 ഡോളർ വരെയായി ഉയർന്നു.
  • അതും വളരെ കുറച്ച് നാളുകൾ കൊണ്ടാണ് ഈ വില വർധനവ് ഉണ്ടായിരിക്കുന്നത്.
  • ആഗോളതലത്തിൽ എണ്ണ വില ഇത്രയധികം ഉയരുമ്പോൾ അത് ഇന്ത്യയിലെ ആഭ്യന്തര വിപണിയെ തന്നെ ബാധിച്ചിരിക്കുകയാണ്.
Petrol Diesel Price Hike : രാജ്യത്തെ ഇന്ധന വില 15-22 രൂപ വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ന്യൂ ഡൽഹി : റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില റെക്കോർഡ് വേഗത്തിൽ കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ ഇതുവരെ ഇന്ധന വില ഒരു  പൈസ് പോലും വർധിച്ചിട്ടില്ല. എന്നാൽ അടുത്ത രണ്ട് ആഴ്ചകൾ കൊണ്ട് രാജ്യത്തെ പെട്രോൾ ഡീസൽ വില കുതിച്ചുയരാൻ സാധ്യയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇരു രാജ്യങ്ങൾക്കിടെയുള്ള പ്രശ്നങ്ങളെ തുടർന്ന് ബാരലിന് 95 ഡോളർ വിലയായിരുന്ന ക്രൂഡോയിൽ ഇന്ന് അത് 125 ഡോളർ വരെയായി ഉയർന്നു. അതും വളരെ കുറച്ച് നാളുകൾ കൊണ്ടാണ് ഈ വില വർധനവ് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ എണ്ണ വില ഇത്രയധികം ഉയരുമ്പോൾ അത് ഇന്ത്യയിലെ ആഭ്യന്തര വിപണിയെ തന്നെ ബാധിച്ചിരിക്കുകയാണ്. 

ALSO READ : Russia Ukraine War : റഷ്യ യുക്രൈയിൻ സംഘർഷം; രാജ്യത്തെ ഇന്ധന വില പിടിച്ച് നിർത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ എണ്ണ വില ഉയർത്താതെ നിലവിൽ പിടിച്ച് നിർത്തിയിരിക്കുന്നത്. മാർച്ച് 7ന് ഉത്തർ പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പും കൂടി പൂർത്തിയാകുമ്പോൾ രാജ്യത്തെ ഇന്ധന വില വർധിപ്പിക്കുമെന്നാണ് നിഗമനം. അതായത് മാർച്ച് ഏഴിന് ശേഷം ഇന്ത്യയിലെ എണ്ണ കമ്പനികൾ ഏകദേശം 15-22 രൂപ ലിറ്ററിന് ഉയർത്തിയേക്കുമെന്നാണ് നിഗമനം. 

എണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാർ ചിലപ്പോൾ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാം. പക്ഷെ അത് വില കുറയ്ക്കുകയല്ല ഒരു പരിധിയിലധികം വില വർധിക്കാതിരിക്കാൻ മാത്രമെ സഹയിക്കു. കൂടാതെ, വില വർധിക്കുന്നതിന്റെ പരിണിത ഫലമായി രാജ്യത്ത് പൊതുവായ പണപ്പെരുപ്പം വർധിക്കാനും ഇടയാക്കും. നിലവിൽ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതിയാണ് ചെയ്യുന്നത്. 

ALSO READ : റഷ്യയ്ക്ക് ആക്രമിക്കാൻ നാറ്റോ പച്ചക്കൊടി വീശുന്നു; വിമർശനവുമായി സെലെൻസ്കി

കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് (CPI) പ്രകാരം ജനുവരിയിൽ തന്നെ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്ക് നിഷ്കർഷിച്ചിരുന്ന കണക്ക് പിന്നിട്ടു. ഉത്പനങ്ങൾക്ക് ഉയർന്ന വിലയാണ് ഇതിനുള്ള കാരണം. ക്രൂഡ് ഓയിൽ വിലയിൽ പത്ത് ശതമാനം വർധനവുണ്ടായാൽ സിപിഐയുടെ പണപ്പെരുപ്പം 10 ബേസിസ് പോയിന്റ് ഉയരും. 
 
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമാണ് റഷ്യ. നിലവിൽ യുക്രൈനുമായിട്ടുള്ള പ്രശ്നത്തിൽ റഷ്യയ്ക്ക് മേൽ ഉള്ള ഉപരോധം എണ്ണ ഉത്പാദനത്തെയും വിപണിയെയും സാരമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഇപ്പോൾ ഉള്ള സാഹചര്യം തുടർന്നാൽ അുടുത്ത് ഒരു ആഴ്ചക്കുള്ളിൽ തന്നെ ക്രൂഡോയിലിന്റെ വില 130 ഡോളർ പിന്നുടമെന്നാണ് മാർക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 

ALSO READ : Russia - Ukraine War : പിസോച്ചിനിൽ നിന്ന് എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും

കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് ക്രൂഡ് ഓയിലന് നിലവിലുള്ളത്. വ്യാഴ്ച 119.84 ഡോളർ വരെ ബ്രെൻഡ് ക്രൂഡോയിലിന്  എത്തിയിരുന്നു. ഇന്ന് 118 ഡോളറാണ് വില.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News