Bank Of India: ബാങ്ക് ഓഫ് ഇന്ത്യ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്, സവിശേഷതകളും ആനുകൂല്യങ്ങളും അറിയാം

Bank Of India:  പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ (Bank of India) നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ട് ( Nari Shakti Savings Account) ആരംഭിച്ചു.   

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 11:28 AM IST
  • രാജ്യത്തെ 18 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ സ്വന്തമായയും സ്വതന്ത്രമായതുമായ വരുമാന സ്രോതസാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
Bank Of India: ബാങ്ക് ഓഫ് ഇന്ത്യ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട്, സവിശേഷതകളും ആനുകൂല്യങ്ങളും അറിയാം

Bank Of India: രാജ്യത്തെ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ (Bank of India) നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ട് ( Nari Shakti Savings Account) ആരംഭിച്ചു. 

രാജ്യത്തെ 18 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ സ്വന്തമായയും സ്വതന്ത്രമായതുമായ വരുമാന സ്രോതസാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ഈ പദ്ധതിയ്ക്ക് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഉള്ളതായും  ബാങ്ക് വ്യക്തമാക്കുന്നു.

Also Read:  Tiger Attack: വയനാട്ടിൽ കടുവയ്ക്കായി വ്യാപക തെരച്ചിൽ; കൂടുതൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് വനംവകുപ്പ്
 
"നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് സ്വതന്ത്ര വരുമാന സ്രോതസ്സുള്ള, ജോലി ചെയ്യുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പദ്ധതിയാണ്. ഇത് അവരെ കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം ആസ്വദിക്കാന്‍ പ്രാപ്തരാക്കുന്നു. ഓരോ പുതിയ നാരി ശക്തി അക്കൗണ്ടിനും, ബാങ്ക് സിഎസ്ആർ  (CSR) ഫണ്ടിലേക്ക് 10/- രൂപ സംഭാവന നൽകും, ഈ പണം നിരാലംബരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി ഉപയോഗിക്കും", ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു.

Also Read:  Horoscope: ഇന്നത്തെ ഭാ​ഗ്യരാശിക്കാർ ഇവരാണ്; സമ്പൂർണ രാശിഫലം അറിയാം

ബാങ്ക് ഓഫ് ഇന്ത്യയുടെ നാരി ശക്തി സേവിംഗ്സ് അക്കൗണ്ടിന്‍റെ സവിശേഷതകളും ആനുകൂല്യങ്ങളും എന്താണ്?  (Know the Features and bnefits of Bank Of India Nari Shakti Savings Account)

ബാങ്ക് ഓഫ് ഇന്ത്യയുടെ നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് നിരവധി ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു, ഒരു കോടി രൂപയോളം വരുന്ന  വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ, ഹെല്‍ത്ത് ഇൻഷുറൻസ് & വെൽനസ് ഉൽപ്പന്നങ്ങൾക്ക് വന്‍ കിഴിവ്, ഗോൾഡ് & ഡയമണ്ട് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ലോക്കർ സൗകര്യങ്ങളിൽ ആകർഷകമായ കിഴിവുകൾ, പ്ലാറ്റിനം സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് നിരവധി സൗജന്യ സൗകര്യങ്ങൾ എന്നിവ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 
 
കൂടാതെ, റീട്ടെയിൽ ലോണുകൾക്ക് പലിശ നിരക്കില്‍ ഇളവ്, റീട്ടെയിൽ ലോണുകളുടെ പ്രോസസ്സിംഗ് ചാർജുകൾ ഒഴിവാക്കൽ, സൗജന്യ ക്രെഡിറ്റ് കാർഡ് , POS-ൽ 5 ലക്ഷം രൂപ വരെയുള്ള ഉയർന്ന ഉപയോഗ പരിധി എന്നിവ വാഗ്ദാനം ചെയ്യുന്നു.

നാരി ശക്തി സേവിംഗ്‌സ് അക്കൗണ്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ  5132 ആഭ്യന്തര ശാഖകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും  ആരംഭിക്കാന്‍ സാധിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News