Maruti Suzuki: കാറുകളുടെ വില കൂട്ടി മാരുതി; ഇനി വാങ്ങുമ്പോൾ കൂടുന്നത് ഇത്രയും

മാരുതി സുസുക്കി മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളായി വില വർധിപ്പിച്ചത് മുൻ നിര കമ്പനികൾ പലതും തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 04:35 PM IST
  • 2022-ലും മാരുതി കാറുകളുടെ വില വർധിപ്പിച്ചിരുന്നു
  • വോൾവോ ഇന്ത്യയിൽ എസ്‌യുവികളുടെ വില 1.8% വരെ വർദ്ധിപ്പിച്ചിരുന്നു
  • എക്‌സ്‌ഷോറൂം വിലകൾ ഉപയോഗിച്ചാണ് വില വർദ്ധന കണക്കാക്കുന്നതെന്ന് മാരുതി
Maruti Suzuki: കാറുകളുടെ വില കൂട്ടി മാരുതി; ഇനി വാങ്ങുമ്പോൾ കൂടുന്നത് ഇത്രയും

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ മോഡലുകൾക്ക് 1.1 ശതമാനം വില വർദ്ധന പ്രഖ്യാപിച്ചു. പണപ്പെരുപ്പവും, വിപണിയിലെ സ്പെയർപാർട്സുകളുടെ വിലയും കണക്കിലെടുത്താണിത്.  2023 ജനുവരി മുതൽ തങ്ങളുടെ കാറുകൾക്ക് വില കൂടുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.  ഡൽഹിയിലെ എക്‌സ്‌ഷോറൂം വിലകൾ ഉപയോഗിച്ചാണ് വില വർദ്ധനവ് കണക്കാക്കുന്നതെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്.

മാരുതി സുസുക്കി മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളായി വില വർധിപ്പിച്ചത്. ജനുവരി 23 മുതൽ തങ്ങളുടെ മുഴുവൻ മോഡലുകളുടെയും വില 30,000 രൂപ വരെ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട അറിയിച്ചിട്ടുണ്ടെന്ന് സോഴ്സുകളെ മുൻനിർത്തി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. ടാറ്റ മോട്ടോഴ്‌സ് , സ്‌കോഡ , വോൾവോ തുടങ്ങിയ കമ്പനികളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിലവർദ്ധനവ് വരുത്തിയിട്ടുണ്ട്. സ്‌കോഡ 60,000 രൂപ വരെ മോഡലുകൾക്ക് വില കൂട്ടിയപ്പോൾ ടാറ്റ മോട്ടോഴ്‌സ് മോഡലുകളിലുടനീളം വില 0.9% വരെയാണ് വില വർദ്ധിപ്പിച്ചത്.

2022 നവംബറിൽ പ്രീമിയം കാർ നിർമ്മാതാക്കളായ വോൾവോ ഇന്ത്യയിൽ XC40, XC60, XC90 എസ്‌യുവികളുടെ വില 1.8% വരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരിയിൽ ടാറ്റ മോട്ടോഴ്‌സ് മറ്റൊരു വില വർധന കൂടി ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. പുതിയതായി വന്ന മാറ്റങ്ങൾ മൂലം വർധിച്ചുവരുന്ന ചെലവുകൾ നികത്താൻ കമ്പനി വില വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങളുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പിടിഐയുമായുള്ള ആശയവിനിമയത്തിൽ പറഞ്ഞു. 

2022-ൽ മാരുതി സുസുക്കിയുടെ രണ്ട് വില വർദ്ധനവ്

2022-ലും മാരുതി കാറുകളുടെ വില വർധിപ്പിച്ചിരുന്നു. ആദ്യ വില വർധന 2022 ജനുവരിയിലും രണ്ടാമത്തേത് 2022 ഏപ്രിലിലുമാണ് പ്രഖ്യാപിച്ചത്. സ്വിഫ്റ്റ് ഹാച്ച്ബാക്ക്,ആൾട്ടോ, ബലേനോ, എർട്ടിഗ എന്നിവയ്ക്കും 22,000 രൂപ വരെയാണ് വില വർധിപ്പിച്ചത്. അതേസമയം 2022 ഡിസംബറിലെ വിൽപ്പനയിൽ കുറവുണ്ടായതായി മാരുതി സുസുക്കി റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഡിസംബറിൽ കമ്പനി 1.12 ലക്ഷം കാറുകൾ വിറ്റു, 2021 ഡിസംബറിലെ 1.23 ലക്ഷത്തിൽ നിന്ന് കുറഞ്ഞതായാണ് കണക്കുകൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News