PM-KISAN 16th Installment Upate: രാജ്യത്തെ പാവപ്പെട്ട കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ നിര്‍ധനരായ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്.
Also Read: Eating Habits: നല്ല ആരോഗ്യത്തിന് ഭക്ഷണം ശരിയായി കഴിക്കണം..!! സദ്ഗുരു നല്‍കുന്ന നുറുങ്ങുകൾ ശ്രദ്ധിക്കൂ
രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 15 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.
Also Read: Weekly Horoscope January 22 - 28: ഈ രാശിക്കാര്‍ക്ക് വെല്ലുവിളികൾ നിറഞ്ഞ ആഴ്ച!! പ്രതിവാര ജാതകം അറിയാം
ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഈ പദ്ധതിയുടെ 16-ാം ഗഡു ഉടന്‍ തന്നെ രാജ്യത്തെ 8 കോടിയിലധികംവരുന്ന കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും. എന്നാല്‍, പണം കൈമാറുന്ന തിയതി സംബന്ധിച്ച പ്രത്യേക സൂചനകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.
എന്നാല്‍, പി എം കിസാന്‍ പദ്ധതി സംബന്ധിക്കുന്ന ചില സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതായത്, പദ്ധതിയുടെ ഗുണഭോക്താക്കള്‍ വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ഒരു പക്ഷേ പണം ലഭിക്കുന്നതിന് മുടക്കം വരുത്താം.
പദ്ധതിയുമായി ബന്ധപ്പെട്ട 16-ാം ഗഡുവാണ് ഇനി വരാനുള്ളത്. ഉടന്‍ തന്നെ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്നാണ് സൂചനകള്‍. അതിനാല്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരു പക്ഷെ ലഭിച്ചു എന്ന് വരില്ല...
പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഈ മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കുക
കർഷകർ ഇ-കെവൈസി പൂര്‍ത്തിയാക്കണം എന്ന് കേന്ദ്ര സർക്കാർ വളരെക്കാലമായി ആവശ്യപ്പെടുന്നു . എങ്കിലും ഇതുവരെ ഇ-കെവൈസിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയാകാത്ത നിരവധി കർഷകരുണ്ട്. പദ്ധതിയുടെ നിയമങ്ങൾ അനുസരിച്ച്, ഓരോ ഗുണഭോക്താവും ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കിൽ, അർഹതയുള്ള കർഷകനും പോലും പണം നഷ്ടമായേക്കാം. e-KYC പ്രക്രിയ പൂർത്തിയാക്കാൻ, നിങ്ങൾക്ക് അടുത്തുള്ള CSC സെന്‍റിറിൽ പോയി പ്രക്രിയ പൂർത്തിയാക്കാം. അല്ലെങ്കില്‍ പിഎം കിസാന്‍റെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in വഴിയും KYC പൂര്‍ത്തിയാക്കാം.
ഫോമിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ...
ഈ സർക്കാർ പദ്ധതിയുടെ ഫോം പൂരിപ്പിക്കുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങള്‍ക്ക് പണം നഷ്ടമാകാം. തെറ്റായ പേര്, ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ പേര് എഴുതുക, തെറ്റായ ലിംഗഭേദം, തെറ്റായ ആധാർ നമ്പർ എന്നിവ കർഷകർ ചെയ്യുന്ന സാധാരണ തെറ്റുകളിൽ ഉൾപ്പെടുന്നു. അതിനാൽ, ഫോം പൂരിപ്പിക്കുമ്പോൾ, തെറ്റുകള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ലാൻഡ് വെരിഫിക്കേഷൻ
നിങ്ങളുടെ ഭൂമിയുടെ വെരിഫിക്കേഷൻ ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിൽ, നിങ്ങളുടെ പിഎം കിസാന്‍റെ 16-ാം ഗഡു ലഭികുന്നത് ഒരു പക്ഷേ മുടങ്ങാം. കേന്ദ്ര സർക്കാരിന്‍റെ ഈ പദ്ധതി അനുസരിച്ച് ഓരോ കർഷകനും ഭൂമി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ, നിങ്ങള്‍ നൽകുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തെറ്റാണെങ്കിലും, നിങ്ങൾക്ക് പണം നഷ്ടമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.