PPF Vs SIP: 15 വർഷം കൊണ്ട് 22 ലക്ഷം അല്ലെങ്കിൽ 16 ലക്ഷം; എസ്ഐപി വേണോ പിപിഎഫ് വേണോ

PPF Vs SIP Features : ദീർഘകാല എസ്‌ഐ‌പികൾ ലാഭകരമായ ഇടപാടായാണ് കണക്കാക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ശരാശരി 12 ശതമാനം പലിശ നൽകുന്നു

Written by - Zee Malayalam News Desk | Last Updated : Jan 20, 2024, 03:35 PM IST
  • ദീർഘകാല എസ്‌ഐ‌പികൾ ലാഭകരമായ ഇടപാടായാണ് കണക്കാക്കുന്നത്
  • ദീർഘകാലത്തേക്ക് നിക്ഷേപം നടത്താവുന്ന സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതിയാണ് പിപിഎഫ്
  • നിങ്ങളുടെ ആഗ്രഹപ്രകാരം ഏത്ര കാലത്തേക്ക് വേണമെങ്കിലും എസ്ഐപി നിക്ഷേപിക്കാം
PPF Vs SIP: 15 വർഷം കൊണ്ട് 22 ലക്ഷം അല്ലെങ്കിൽ 16 ലക്ഷം; എസ്ഐപി വേണോ പിപിഎഫ് വേണോ

PPF Vs SIP: നിക്ഷേപ ഓപ്ഷനുകൾ സംബന്ധിച്ച് ആളുകൾക്ക് പലതരത്തിലുള്ള നിലപാടുകളുണ്ട്. സുരക്ഷിതമായ നിക്ഷേപങ്ങളിലാണ് ആളുകൾക്ക് എപ്പോഴും പണം നിക്ഷേപിക്കാൻ താത്പര്യം. ഒപ്പം ഇതിൽ നിന്നും ഉറപ്പായ വരുമാനവും ലഭിക്കും.  എന്നാൽ അൽപ്പം റിസ്ക് എടുക്കാൻ താത്പര്യമുള്ളവർക്കും വലിയ വരുമാനം നേടാൻ സാധിക്കുന്ന തരത്തിലുള്ള് സ്കീമുകളുമുണ്ട്. PPF, മ്യൂച്വൽ ഫണ്ടുകൾ SIP തുടങ്ങിയവ ഇത്തര് സ്കീമുകളാണ്.  എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം.

ദീർഘകാലത്തേക്ക് നിക്ഷേപം നടത്താവുന്ന സർക്കാർ ഗ്യാരണ്ടിയുള്ള പദ്ധതിയാണ് പിപിഎഫ്. 15 വർഷമാണ് പിപിഎഫിൻറെ നിക്ഷേപ കാലാവധി ഇതിൽ നിലവിൽ 7.1 ശതമാനമാണ് റിട്ടേൺ. ഈ സ്കീമിൽ നിങ്ങൾ മാസം 5000 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 60,000 രൂപ നിക്ഷേപം ഉണ്ടാവും. ഇങ്ങനെ നോക്കുമ്പോൾ 15 വർഷം കൊണ്ട് നിക്ഷേപം മാത്രം 9,00,000 രൂപയാകും. 7.1 ശതമാന നിരക്കിൽ നിങ്ങൾക്ക് 7,27,284 രൂപ പലിശയായി മാത്രം ലഭിക്കും ഇത്തരത്തിൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശ അടക്കം 16,27,284 രൂപ ലഭിക്കും.

ഇനി എസ്ഐപിയെ കുറിച്ച് നോക്കാം ആദ്യം തന്നെ പറയട്ടെ ഇത് വരുമാനം 100 ശതമാനം ഉറപ്പില്ലാത്ത് സ്കീമാണ്. മാർക്കറ്റിൻറെ ഉയർച്ച താഴ്ചകളെ മാത്രം ആശ്രയിച്ചാണ് ഇതിൽ വരുമാനം. എന്നാൽ കൂടുതൽ ലാഭം നേടാനുള്ള അവസരം ഇതിലുണ്ട്. നിങ്ങളുടെ ആഗ്രഹപ്രകാരം ഏത്ര കാലത്തേക്ക് വേണമെങ്കിലും എസ്ഐപി നിക്ഷേപിക്കാം. ആവശ്യമുള്ളപ്പോഴെല്ലാം പണം പിൻവലിക്കാനും കഴിയും.

ദീർഘകാല എസ്‌ഐ‌പികൾ ലാഭകരമായ ഇടപാടായാണ് കണക്കാക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ശരാശരി 12 ശതമാനം പലിശ നൽകുന്നു. SIP വഴി മ്യൂച്വൽ ഫണ്ടുകളിൽ എല്ലാ മാസവും 5000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം 60000 രൂപയും 15 വർഷത്തിന് ശേഷം നിക്ഷേപിച്ച തുകയും പലിശ തുകയും ഉൾപ്പെടെ ആകെ 25,22,880 രൂപയും തിരികെ ലഭിക്കും.

റിട്ടേൺ 12 ശതമാനത്തേക്കാൾ മികച്ചതാണെങ്കിൽ ഈ തുക ഇതിലും കൂടുതലായിരിക്കും. സ്മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ പറ്റിയത്. എങ്കിലും മേൽപ്പറഞ്ഞ റിസ്കുകൾ ഏതാണ്ട് ഒരു പോലെ തന്നെയാണ്. മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് മാർക്കറ്റ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News