High Speed Train: നിങ്ങള്‍ കൂടെക്കൂടെ ട്രെയിന്‍ യാത്ര നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിക്കുന്ന വലിയ ഒരു വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്‍റെ വിജയകരമായ പ്രവർത്തനത്തോടെ റെയില്‍വേയുടെ അടുത്ത ലക്ഷ്യം എന്താണ് എന്ന് വ്യക്തമാക്കുകയാണ് മന്ത്രി. അതായത്, ഇന്ത്യൻ റെയിൽവേ, യാത്രക്കാർക്ക് ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷ വാർത്തയാവും ഇത്. റെയിൽവേ മന്ത്രി അറിയിച്ച ഈ പദ്ധതിയെക്കുറിച്ച് അറിയുമ്പോള്‍ നിങ്ങളും സന്തോഷിക്കും.
Also Read: Karnataka Assembly Election 2023: BJP നേതാവ് ലക്ഷ്മൺ സാവഡി കോൺഗ്രസില്‍, അതാനി സീറ്റിൽ മത്സരിക്കും
സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന്‍റെ വിജയകരമായ നടത്തിപ്പോടെ അതിവേഗ ട്രെയിനിന്‍റെ മറ്റൊരു ഘട്ട പരീക്ഷണത്തിലേയ്ക്ക് ഇന്ത്യന്‍ റെയില്‍വേ കടന്നിരിയ്ക്കുകയാണ്. അതായത്, ഇന്ത്യയില്‍ അതിവേഗ ട്രെയിൻ ഓടിക്കുന്നതിനുള്ള ഒരുക്കങ്ങൾ റെയിൽവേ നടത്തി വരികയാണ്. ബുള്ളറ്റ് ട്രെയിനിന്‍റെ പ്രവർത്തനത്തിന് മുമ്പ് നിരവധി പുതിയ മാനങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. വരുംനാളുകളിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.
അതിവേഗ ട്രെയിൻ ടെസ്റ്റിംഗ് ട്രാക്ക് റെയിൽവേ നിർമ്മിക്കുകയാണ്. മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗത്തില്‍ ഈ പാതയിലൂടെ ട്രെയിനുകൾ ഓടും. ട്രെയിന്‍ യാത്രക്കാർക്ക് റെയിൽവേ നൽകുന്ന സൗകര്യങ്ങളിൽ ഉണ്ടാവുന്ന ഏറ്റവും വലിയ മാറ്റമാണ് ഇതെന്ന് പറയാം. അതിനായി രാജസ്ഥാനിലെ ജോധ്പൂരിൽ ഗുധ-തതന മിത്രിക്ക് ഇടയിൽ റെയിൽവേ 59 കിലോമീറ്റർ നീളമുള്ള അതിവേഗ ട്രെയിൻ ടെസ്റ്റിംഗ് ട്രാക്ക് നിർമ്മിച്ചു വരികയാണ്. സുരക്ഷിതത്വത്തിനും മികച്ച പ്രകടനത്തിനുമായി അതിവേഗ ട്രെയിനുകൾ പരീക്ഷിക്കുന്നതിനാണ് ഈ ട്രാക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഏറെ സൗകര്യങ്ങളോടെയാണ് ഈ ട്രാക്ക് നിര്‍മ്മിക്കുന്നത്. അതായത് ഈ ട്രാക്ക് വിവിധ സീസണുകളിൽ പോലും ട്രെയിനുകൾക്ക് അനുയോജ്യമാകും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അടിസ്ഥാന സൗകര്യങ്ങളും സേവനവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ നീക്കമാണ് ഇത്.
റെയിൽവേയുടെ അതിവേഗ സാങ്കേതികവിദ്യയുടെ ഉപയോഗം വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. അതിവേഗ ടെസ്റ്റ് ട്രാക്കിന്‍റെ ആദ്യ ഘട്ടം 2023 ഡിസംബറോടെ പൂർത്തിയാകും. പശ്ചിമ റെയിൽവേയാണ് 59.5 കിലോമീറ്റർ ദൈർഘ്യമുള്ള ഇത് ഒരുക്കിയിരിക്കുന്നത്. ഈ ട്രാക്കിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാന്‍ സാധിക്കും.
യാത്രക്കാര്‍ക്ക് നൂതന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള റെയില്‍വേയുടെ നിരന്തരായ ശ്രമംത്തിന്‍റെ ഭാഗമാണ് ഈ പുതിയ നീക്കങ്ങള്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...