Best Home Loans: ഏത് ബാങ്കിലാണ് ഏറ്റവും മികച്ച ഹോം ലോൺ, നിങ്ങൾ അറിയേണ്ടത്

വർഷങ്ങളോളം സാമ്പത്തിക കാര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന തീരുമാനം കൂടിയണിത്. പൊതുവേ, ഒരു വീട് വാങ്ങാൻ ആളുകൾ വായ്പയുടെ സഹായം തേടുന്നതാണ് പതിവ്

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 02:53 PM IST
  • ഭവനവായ്പ ലഭിച്ചാലും ഒരു വീട് വാങ്ങാൻ വലിയ തുക ആവശ്യമാണ്
  • അതുകൊണ്ട് തന്നെ കയ്യിൽ അൽപ്പം പൈസ കരുതാനും ഡൗൺ പേയ്മെന്റ് മുതൽ രജിസ്ട്രി വരെയുള്ള പണം ക്രമീകരിക്കാൻ മറക്കരുത്
  • നിങ്ങളും വീട് വാങ്ങാൻ തയ്യാറെടുക്കുകയാണെങ്കിൽ, ബാങ്കുകളുടെ ഓഫറുകൾ പരിശോധിക്കണം
Best Home Loans: ഏത് ബാങ്കിലാണ് ഏറ്റവും മികച്ച ഹോം ലോൺ, നിങ്ങൾ അറിയേണ്ടത്

സ്വന്തമായി വീട് വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇത് വളരെ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനം കൂടിയാണ്. വീട് വാങ്ങാനുള്ള ശരിയായ അവസരത്തിനായി ആളുകൾ എപ്പോഴും ഉറ്റുനോക്കുന്നതിന്റെ കാരണം ഇതാണ്. വീടുകളുടെ വിലയും നിർമ്മാണ ചിലവും വർധിക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ സ്വപ്ന ഭവനം എത്രയും വേഗം പൂർത്തീകരിക്കുന്നതാണ് ബുദ്ധി.ഒരു വീട് വാങ്ങുന്നത് ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്നാണ്. 

വർഷങ്ങളോളം സാമ്പത്തിക കാര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന തീരുമാനം കൂടിയണിത്. പൊതുവേ, ഒരു വീട് വാങ്ങാൻ ആളുകൾ വായ്പയുടെ സഹായം തേടുന്നതാണ് പതിവ്.
കാരണം ഇത്രയും വലിയ തുക ആരുടെ പക്കലും ഉണ്ടാവില്ല. നിങ്ങളും വീട് വാങ്ങാൻ തയ്യാറെടുക്കുകയാണെങ്കിൽ, ബാങ്കുകളുടെ ഓഫറുകൾ പരിശോധിക്കണം.

ഇനി  പറയാൻ പോകുന്നത് നിലവിൽ ഏറ്റവും കുറഞ്ഞ ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകളെക്കുറിച്ചാണ്. ഭവനവായ്പ ലഭിച്ചാലും ഒരു വീട് വാങ്ങാൻ വലിയ തുക ആവശ്യമാണ്. അതുകൊണ്ട തന്നെ കയ്യിൽ അൽപ്പം പൈസ കരുതാനും മറക്കരുത്. ഡൗൺ പേയ്മെന്റ് മുതൽ രജിസ്ട്രി വരെയുള്ള പണം ക്രമീകരിക്കാൻ മറക്കരുത്.

ബാങ്കുകൾ ഏതൊക്കെ

എച്ച്‌ഡിഎഫ്‌സി ബാങ്ക്: സ്വകാര്യമേഖലയിലെ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിലവിൽ ഏറ്റവും കുറഞ്ഞ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കിന്റെ ഭവന വായ്പ പലിശ നിരക്ക് വെറും 8.45 ശതമാനത്തിൽ നിന്ന് ആരംഭിച്ച് 9.85 ശതമാനം വരെയാണ്.

IndusInd ബാങ്ക്

IndusInd ബാങ്കിൻറെ ഭവന വായ്പ പലിശ നിരക്ക് 8.5 ശതമാനം മുതൽ 9.75 ശതമാനം വരെയാണ്

ഇന്ത്യൻ ബാങ്ക്

ഇന്ത്യൻ ബാങ്ക് ഭവനവായ്പയ്ക്ക് 8.5 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ബാങ്കിന്റെ ഭവനവായ്പയുടെ പരമാവധി പലിശ നിരക്ക് 9.9 ശതമാനമാണ്

പഞ്ചാബ് നാഷണൽ ബാങ്ക്

സർക്കാർ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ വലിയ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. 8.6 ശതമാനം പ്രാരംഭ നിരക്കിലാണ് ബാങ്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. പിഎൻബിയുടെ പരമാവധി പലിശ നിരക്ക് 9.45 ശതമാനമാണ്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഭവനവായ്പയുടെ പലിശ നിരക്ക് 8.6 ശതമാനം മുതൽ 10.3 ശതമാനം വരെയാണ്.ഏത് തരത്തിലുള്ള ലോണും എടുക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് CIBIL സ്കോറാണ്. നിങ്ങൾക്ക് മികച്ച CIBIL സ്കോർ ഉണ്ടെങ്കിൽ, ബാങ്കുകൾ മാത്രമേ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ലോൺ വാഗ്ദാനം ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News