Christmas - New Year Bumper Result : 16 കോടി രൂപ നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്; ക്രിസ്മസ്- പുതുവത്സര ബമ്പർ ഫലം

Kerala Lottery Christmas - New Year Bumper Result : ഓണം ബമ്പറിന് ശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയുടേത്. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 02:45 PM IST
  • 16 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക
  • രു കോടി രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്
  • പത്ത് പേർക്ക് ലഭിക്കും
Christmas - New Year Bumper Result : 16 കോടി രൂപ നേടിയ ആ  ഭാഗ്യ നമ്പർ ഇതാണ്; ക്രിസ്മസ്- പുതുവത്സര ബമ്പർ ഫലം

Christmas - New Year Bumper Result Live : ക്രിസ്മസ്- പുതുവത്സര ബമ്പർ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം 2.30ന് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. XD 236433 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 16 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. XA 107077, XB 158053, XC 398288, XD 422823,XE 213859,XG 323942, XH226052, XJ349740,XK110254,XL310145 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ലോട്ടറി ഫലത്തിന്റെ പൂർണവിവരം ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. 

കേരളത്തിലെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറിയുടേത്. ആകെ 36 കോടി രൂപയുടെ സമ്മാനങ്ങള്‍ ആണ് ഇത്തവണ വിതരണം ചെയ്യപ്പെടുന്നത്. ഒരു കോടി രൂപ വീതം 10 പേര്‍ക്ക് നല്‍കുന്നതാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുക. ഇത് കൂടാതെ 5000, 3000, 2000, 1000 രൂപകളുടെ സമ്മാനങ്ങളും ഉണ്ട്. ഇത്തവണ 400 രൂപയായിരുന്നു ടിക്കറ്റ് വില. 

ALSO READ : Christmas - New Year Bumper Result : ഒന്നാം സമ്മാനം 16 കോടി, പക്ഷെ കൈയ്യിൽ കിട്ടുന്നതോ? ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ സമ്മാനതുക ചിലവഴിക്കുന്നതിന് മുമ്പ് ഇവ ശ്രദ്ധിക്കുക

ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പറിന് മൊത്തം 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. എക്‌സ്എ, എക്‌സ്ബി, എക്‌സ് സി, എക്‌സ്ഡി, എക്‌സ്ഇ, എക്‌സ്എഫ്, എക്‌സ്ജി, എക്‌സ്എച്ച്, എക്‌സ്‌ഐ, എക്‌സ്‌ജെ, എക്‌സ്‌കെ, എക്‌സ്എല്‍ എന്നിങ്ങനെ പത്ത് സീരീസുകളില്‍ ആയിട്ടാണ് ടിക്കറ്റുകള്‍. നറുക്കെടുപ്പ് തലേന്ന് വരെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിട്ടില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അരലക്ഷത്തോളം ടിക്കറ്റുകള്‍ ഇനിയും വില്‍ക്കാനുണ്ട്. എന്നാല്‍ നറുക്കെടുപ്പിന് മുമ്പ് തന്നെ ഈ ടിക്കറ്റുകള്‍ വിറ്റുപോകാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News