Thiruvananthapuram: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. വിലക്കയറ്റം തടയുന്നതിനും, ഭക്ഷ്യ സുരക്ഷയും ഒക്കെ ഉറപ്പു വരുത്തി കൊണ്ടുള്ള ഇത്തവണത്തെ ബജറ്റ് കടലാസ് രഹിതം ആണെന്നുള്ളതാണ് പ്രത്യേകത. ഇത് ആദ്യമായാണ് സംസ്ഥാന ബജറ്റ് ടാബ്ലറ്റ് നോക്കി അവതരിപ്പിക്കുന്നത്. കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി കെഎൻ ബാലഗോപാലിനെ സ്പീക്കർ അഭിനന്ദിക്കുകയും ചെയ്തു. ബജറ്റ് വായനയ്ക്കിടെയാണ് എംബി രാജേഷ് മന്ത്രിയെ അഭിനന്ദിച്ചത്.
കഴിഞ്ഞ രണ്ട് ബജറ്റിലും കേന്ദ്രസർക്കാർ കടലാസ് രഹിത ബജറ്റ് ആണ് അവതരിപ്പിച്ചത്. കൊവിഡ് സാഹചര്യത്തിലാണ് കടലാസ് രഹിത ബജറ്റിലേക്ക് കേന്ദ്രം നീങ്ങിയത്. ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനവും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...